ആദ്യം ഒരാളെ നിയമിക്കുക, പിന്നെടെ ആ വ്യക്തി പോലും അറിയാതെ അദ്ദേഹത്തെ മാറ്റുക, പിന്നീട് ഒരു സുപ്രഭാതത്തില്‍ ഒരു കൊച്ചു വിവാദം പയ്യെ തല പൊക്കുന്നു.
ഒടുവില്‍ അമ്മയും അമ്മൂമയും മറ്റു താര സംഘടനകളും പ്രസ് മീറ്റ് വിളിക്കുന്നു, പരസ്യവും രഹസ്യവുമായ ചോദ്യ ശരങ്ങള്‍.
ശ്രീമാന്‍ സാഹിത്യകാരന്‍ ഇതൊന്നുമില്ലാതെ അതില്‍ തലയിട്ടു വേണ്ടിടത്തും വേണ്ടാത്തിടത്തും പ്രസ്ഥാവനകളും അഭിപ്രായങ്ങളും കൊണ്ടു പൊറുതി മുട്ടിക്കുന്നു. ഇദ്ദേഹത്തെ കൊണ്ടു നടക്കാന്‍ വൈയ്യാതയിരിക്കുന്നു ഇപ്പോള്‍. ഏതായാലും ഈ വകതിരിവില്ലാത്ത പ്രശ്നത്തില്‍ ഒരു മന്ത്രിയും ആരെയും ''വെറുക്കപ്പെട്ടവന്‍'' എന്ന് പറഞ്ഞില്ല ( മഹാ ഭാഗ്യം)....
എന്തുകൊണ്ടാനന്നറിയില്ല ഇത്തവണ ആരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ മുതിര്‍ന്നില്ല( നന്നായി)
കഴ്ഞ്ഞ തവണ ഉണ്ടായ വിവാദത്തില്‍ ശ്രീ സാഹിത്യകാരന്‍ പറഞ്ഞ് "" ഞങ്ങള്‍ എഴുതി ഉണ്ടാക്കുന്ന കഥാപാത്രങ്ങളും കഥാ തന്തുക്കളും അവര്‍ വെറുതെ ഒരു കൊച്ചു കുട്ടിയുടെ ലാഘവത്തില്‍ കാണാതെ പഠിച്ചു പറഞ്ഞ് ഫലിപ്പിക്കുന്നു അഭിനേതാക്കള്‍ ""
അഭിനയത്തിന്റെ സുവര്‍ണ സിംഹാസനങ്ങള്‍ ചവിട്ടി കയറിയ ശ്രീ മോഹന്‍ ലാലിനെയും ശ്രീ മംമൂടിയെയും പച്ചയായി വിമര്‍ശിച്ച അദ്ദേഹത്തിന്‍റെ സംസ്കാരം അവിടെ ചോദ്യം ചെയയ്യേണ്ടിയിരിക്കുന്നു എന്നതാണ് നഗ്നമായ സത്യം. കഥാപാത്രങ്ങളെ എഴുതി ഉണ്ടാക്കുന്നതും കഥാ തന്തൂ മെനയുന്നതും ചെറിയ കാര്യമായി ഈ ഉള്ളവന്‍ കണക്കാക്കുന്നില്ല എന്നിരുന്നാല്‍ തന്നെയും, മറ്റുള്ളവരെ അടച്ചു പരിഹസിക്കുന്ന അവസ്ഥാ ശ്ലാഘനീയം തന്നെ............!!
സ്വന്തമായി തോക്ക് കൈക്കലാക്കാന്‍ മുതിര്‍ന്ന സിനിമാ വിവാദ നായകന്‍ നടക്കുന്നു ഇപ്പോള്‍, ( അദ്ദേഹം തോക്ക് അല്ല ഇനി പീരങ്കി സ്വന്തമാക്കിയാലും ഒരു ചുക്കുമില്ല )...
വെട്ടിനിരത്തലുകളും, മൂന്നാര്‍ ദൌത്യവും എല്ലാം ഇപ്പോള്‍ വര്‍ഷകാല്തില്‍ ഒളിച്ചു പോയില്ലേ എന്നത് ഒരു വലിയ ചോദ്യമായ് തന്നെ അവശേഷിക്കുന്നു....
വേനല്‍ മഴ ഉണ്ടാവുന്നതും കൃഷി നശിക്കുന്നതും പകര്‍ച്ചപ്പനി ഉണ്ടായതും സര്‍ക്കാരിന്റെ അനസ്ധയാനെന്നു പ്രതിപക്ഷം ചിന്നം വിളിക്കുന്നു,,,, വേനല്‍ മഴ ഉണ്ടായതില്‍ സര്‍ക്കാര്‍ എന്ത് പിഴച്ചു? അല്ലങ്കില്‍ മഴ നിയമം മൂലം നിര്‍ത്തലാക്കാന്‍ ഒന്നും സാധിക്കില്ലല്ലോ.
ഹര്‍ത്താല്‍ എന്ന പുതിയ നാമധേയം ഇപ്പോള്‍ വളരെ ഉപയോകപ്രദം.
ആരുഭരിച്ചാലും ഹര്‍ത്താല്‍ എന്നതിന് ഒരു കുറവും ഇല്ല,നല്ലത് ഒരു പക്ഷെ സ്കൂള്‍ കുട്ടികള്‍ക്ക് എങ്കിലും ഒരു ആശ്വാസമാകട്ടെ ( ഒരു ദിവസം അവധി കിട്ടുമല്ലോ ഒന്നുമില്ലങ്കിലും )....
ഞാനോര്‍ക്കുന്നു പണ്ടൊക്കെ രാവിലെ റേഡിയോ യില്‍ വാര്‍ത്ത വായിക്കുമ്പോള്‍ അത് ക്ഷമയോടെ കേട്ടു നില്‍ക്കും, ഒരു പക്ഷെ വെള്ളപൊക്കം മൂലമോ, അല്ലങ്കില്‍ മറ്റെന്തെങ്കിലും കൊണ്ടു ഒരു ദിവസത്തെ അവധിക്കു വകയുണ്ടോ എന്ന്.. എന്നാല്‍ ഇന്ന് സ്തിഥി മാറി. കുട്ടികള്‍ ഒരുപാട് മുന്‍പോട്ടു ആയി എല്ലാറ്റിലും. ( നല്ലത് അവരെ അഭിനന്നിക്കുന്നു).
നാരി ഭരിച്ചിടം നാരകം നട്ടിടം എന്ന് പറഞ്ഞത് പോലെ ആയിരുക്കുന്നു ഇപ്പോള്‍ കേരളത്തിന്റെ അവസ്ഥ. ഒരു സ്മാര്‍ട്ട് സിറ്റി എന്ന് പറഞ്ഞ് സാധാരണക്കാരന്റെ കണ്ണില്‍ പൊടി ഇടാന്‍ തുടങ്ങിയിട്ട് കൊല്ലങ്ങള്‍ ഏറെ ആയി.
പകര്‍ച്ചപ്പനിയുടെ കാലം... വല്ല മരുന്ന് കഞ്ഞിയും കുടിച്ചു മിണ്ടാതെ നടക്കേണ്ടുന്ന സമയത്ത് പരസ്പ്പരം കൊടുത്തും കൊണ്ടും നാണം കെട്ടും ജീവിക്കുന്നു കേരളീയര്‍.
ഒന്നോര്‍ത്താല്‍ സ്വാമി വിവേകനന്തന്‍ പറഞ്ഞത് വളരെ അര്‍ത്ഥവത്താണ്.. കേരളം ഭ്രാന്താലയം തന്നെ. മൊത്തത്തില്‍ അല്ലങ്കിലും ഏറെക്കുറെ ഒക്കെ.....................!!!!!!!!
അദ്ദേഹത്തിന്‍റെ ദീര്‍ഘ വീക്ഷണം എത്ര ശരിയായി...
സിനിമാക്കാരോട് ഒരു വാക്ക്. : ആല്‍മരം നില്‍ക്കുന്നത് തണല്‍ എന്ന് തോന്നുന്നു എങ്കില്‍ തെറ്റി..
മരം നില്‍ക്കണ്ടുന്ന ഇടതു നിന്നലെ തണല്‍ ഉണ്ടാവൂ.
ഏതായാലും ഇത്തവണ ശ്രീ സാഹിത്യകാരന്‍ മൌനം ഭജിച്ചാല്‍ എത്ര നന്നായിരുന്നൂ..... കണ്ടറിയാം