മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തി എന്നും ഇല്ല എന്നും രണ്ടു വാദങ്ങള്‍ ഇപ്പോള്‍ നടന്നു വരുന്നു.. അതില്‍ സത്യാവസ്ഥയെ ചോദ്യം ചെയ്യത്തക്കവിധം ചില കാര്യങ്ങള്‍ കാണുന്നു എന്നത് നഗ്നമായ ഒന്നായി തന്നെ ഈ ഉള്ളവന്‍ കാണുന്നു....
ഉപഗ്രഹ പേടകം എടുത്തു എന്ന് അവകാശപ്പെടുന്ന ചിത്രങ്ങളില്‍, ദേശീയ പതാക കാറ്റില്‍ അനങ്ങുന്നത് വ്യക്തമായി കാണുവാന്‍ കഴിയും എന്ന് ചിലര്‍ സ്ഥാപിക്കുന്നു. മറ്റു ചിലര്‍ ഈ ചിത്രങ്ങള്‍ എടുക്കുവാന്‍ ഉപയോഗിച്ച പ്രത്യേക തരം ഫിലിം, ചന്ദ്രനിലെ താപനിലയില്‍ ഉരുകി ഒലിച്ചുപോകും എന്ന് ഊന്നി ഊന്നിപ്പറയുന്നു. അത് സത്യമായ ഒന്നാണ് എന്ന് ആ ഫിലിം ഉണ്ടാക്കിയ കമ്പനി സാക്ഷ്യപ്പെടുത്തുകയും ഉണ്ടായി.
എന്നിരുന്നാല്‍ തന്നെയും, മൊത്തം മാനവരാശിയെ വിഡ്ഢികള്‍ ആക്കികൊണ്ട് 'നാസ' ഇങ്ങനെ ഒരു തെരുവ് നാടകം കളിക്കുമെന്ന് വിശ്വസിക്കാനും തരമില്ല.
'നീല്‍' എന്നെ മനപ്പോര്‍വമായ് ചതിച്ചു എന്നും അദ്ദേഹത്തിന്‍റെ അന്നത്തെ സഹ പ്രവര്‍ത്തകന്‍ ലേഖനങ്ങളില്‍ പറയുകയുമുണ്ടായി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ ജൂലൈ മാസം ചരിത്രത്തില്‍ ഇടം പിടിക്കുകയും ഉണ്ടായീ...
കഴിഞ്ഞ വര്‍ഷത്തില്‍, ചദ്രനില്‍ ജലാംശം കണ്ടെടുത്തത് വലിയ അന്ഗീകാരം തന്നെ, എന്നാല്‍ ചന്ദ്രയാന്റെ മടക്കത്തോടെ എല്ലാം ഭംഗിയായി..
ഒരു അര്‍ഥത്തില്‍, ഇനിയുള്ള കാലം ജീവിക്കണമെങ്കില്‍ ചന്ദ്രനില്‍ തന്നെ പോകേണ്ടി വരുന്ന ഒരു അവസ്ഥയാണ് ഇന്ന് കേരളത്തില്‍. ദേവാലയത്തില്‍ നിന്ന് മടങ്ങി വന്ന അധ്യാപകന്‍റെ കൈ വെട്ടിയെടുത്ത സംഭവം നടുക്കത്തോടെ തന്നെ കാണുന്നു നമ്മള്‍ കേരളീയര്‍.
ജീവനും സ്വത്തിനും വില ഇല്ലാത്ത ഒരു സാഹചര്യത്തില്‍ അന്യഗ്രഹ വാസം അനിവാര്യമായി മാറുവാന്‍ ഇനി അധികം താമസം ഉണ്ടാവില്ല എന്നത് സത്യമായ കര്യംകുന്നു ഇപ്പോള്‍.
മത വികാരങ്ങളെ തട്ടി ഉണര്‍ത്തുന്ന പ്രസ്ഥാവനകള്‍ മനപൂരവമായ് അദ്ദേഹത്തിന് ഒഴിവാക്കാമായിരുന്നു. ശ്രീ. പി ടി കുഞ്ഞഹമ്മദിന്റെ ലേഖനം തിരഞ്ഞെടുത്തപ്പോള്‍ അതില്‍ അല്‍പ്പം മാറ്റം വരുതിയിരുന്നങ്കില്‍ ഈ സങ്കടകരമായ അവസ്ഥ ഉണ്ടാവുമായിരുന്നില്ല എന്നതും വിസ്മരിക്കുവാന്‍ പാടുള്ളതല്ല,
മത വിശ്വാസങ്ങള്‍ക്ക് വേണ്ടി കൊല്ലുവാനും, മരിക്കുവാനും ഒരു മതവും അനുശാസിക്കുന്നില്ല എന്നുവേണം നമ്മള്‍ മനസിലാക്കുവാന്‍.
ക്രിസ്തവ സഭയുടെ ഒരു പ്രത്യേക വിഭാഗം ഈ വിപത്തിനെതിരെ കൊടി മറ്റും ആരംഭിച്ചിരിക്കുന്നു. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു എന്നാണ് മനസിലാകാത്തത്. കാരണം, ഇതൊന്നും ക്രിസ്തു ദേവന്‍റെ പാതയില്‍ ഇല്ലേ ഇല്ല. ( ആ പ്രത്യേക വിഭാകക്കാര്‍ ക്ഷമിക്കുക ദയവായി)..
ഇതൊക്കെ വച്ച് നോക്കുമ്പോള്‍ ചന്ദ്രനില്‍ താമസം ആക്കുന്നതില്‍ തെറ്റില്ല ( സാധിക്കുമെങ്കില്‍) എന്ന് തോന്നിപോകുന്നു. എവിടെ സ്ഥലം കിട്ടിയാലും അവിടെ പുര പണിയുന്ന പ്രത്യക സ്വഭാവ ഗുണം ഉള്ളവരാണ് നമ്മള്‍ മലയാളികള്‍.. ( സാങ്കേതിക തടസ്സങ്ങള്‍ മാറിക്കിട്ടിയാല്‍ ഉടനെ അതും പ്രതീക്ഷിക്കാം).
ഒരു പുതിയ അദ്ധ്യായത്തിനു തുടക്കമായി. ഒരു പുതിയ ആകാശവും പുതിയ ഭൂമിയും...
സര്‍വ്വ സുഖ പൂരിതമായ ജീവിതം ഇല്ല എങ്കിലും സമാധാനത്തോടെ അന്തി ഉറങ്ങുന്ന ഒരു കൊച്ചു കേരളം ഇന്ന് നമ്മുടെ സ്വപനത്തില്‍ തെന്നെ ഉണ്ടോ എന്ന് ഒന്നുകൂടി ചിന്തിക്കണ്ടിയിരിക്കുന്നു.. മന്ത്രി മന്ദിരങ്ങളില്‍ തുടങ്ങി താഴെക്കിടയില്‍
അത്താഴ പട്ടിണിക്കാരന്റെ റേഷന്‍ അരി വരെ കട്ടുമുടിക്കുന്നവര്‍ എങ്ങനെ നന്നാവനാണ്????
നല്ലവണ്ണം മുഖം നോക്കാതെ പ്രവര്‍ത്തിച്ച പാവം 'മുഖ്യന്‍' ഒറ്റയ്ക്ക് നോക്കിയാല്‍ എന്ത് ചെയ്യാനാവും???
തുടങ്ങുന്നങ്കില്‍ ശുദ്ധികലശം മേല്‍ത്തട്ട് മുതല്‍ അങ്ങു കീഴ് തട്ട് വരെ തുടങ്ങണം, അത് ഏതായാലും നടപ്പില്ലല്ലോ ( ഈ ഉള്ളവന്‍ ഉള്‍പ്പടെ)
വാല്‍ക്കഷ്ണം:
മനുഷ്യര്‍( പ്രത്യേകിച്ച് മലയാളികള്‍) ചൊവ്വയില്‍ പോകാഞ്ഞത് നന്നായി, ഇല്ല എങ്കില്‍ ചൊവ്വ ഗ്രഹ ജീവികള്‍ അന്യം നിന്ന് പോയേനെ !!!!!
No comments:
Post a Comment
എന്താ മാഷേ മിണ്ടാത്തേ... ഒന്ന് എഴുതിക്കൂടേ?????