ജയ പരാജയങ്ങളുടെ പോരാട്ട കഥകള്‍ തിങ്ങി നിറഞ്ഞ ദിവസങ്ങള്‍....
പ്രത്യക്ഷവും പരോക്ഷവുമായ കുത്തുവാക്കുകളും നയ പ്രഖ്യാപനങ്ങളും നമ്മള്‍ കേട്ട് കഴിഞ്ഞു ഇക്കഴിഞ്ഞ ദിനങ്ങളില്‍.
ഇതൊക്കെ പണ്ടേ നമ്മള്‍ കേട്ട് തഴമ്പിച്ച കാര്യങ്ങള്‍ ആണ് എന്നതില്‍ തര്‍ക്കമൊന്നുമില്ല. കാരണം, എല്ലാ തിരഞ്ഞെടുപ്പിനും സ്ഥാന മോഹികളായ നമ്മുടെ കക്ഷികള്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍, തങ്ങളുടെ വിജയശേഷം ഒന്നോടെ കാറ്റില്‍ പറത്തുന്ന പ്രവണത നമ്മള്‍ മലയാളികള്‍ക്ക് പുത്തരിയൊന്നുമല്ല ( എല്ലാവരും അല്ല കേട്ടോ )..
ഞാനോര്‍ക്കുന്നു.. എന്‍റെ വീടിന്‍റെ അടുത്ത് ഒരു കൊച്ചു കട ഉണ്ട്, അവിടെ വരാത്ത ജനങ്ങള്‍ ഇല്ല ആ നാട്ടില്‍. സാധനങ്ങള്‍ വാങ്ങുവാന്‍ വന്നവര്‍ എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കാരണം അവിടെ നടക്കുന്ന ചര്‍ച്ചകള്‍ കേട്ടാല്‍ ഒരുപക്ഷെ കേരള രാഷ്ട്രീയത്തിന്റെ തന്നെ തലതൊട്ട അപ്പന്മാര്‍ അവരാണെന്ന് തോന്നിപ്പോകും...
ഒരുകാലത്ത് കേരള രാഷ്ട്രീയം അടക്കി വാണ തമ്പുരാക്കന്‍മാര്‍ ഇവരാണോ എന്ന് തോന്നും ചില സമയങ്ങളില്‍.
ഒരു ഇലക്ഷന്‍ കാലം,
പല പല ആവശ്യങ്ങളുമായി സമ്മതി ദായകര്‍.... ( ഈ സമയത്ത് മാത്രമേ കാര്യങ്ങള്‍ നടക്കൂ എന്ന മട്ടില്‍ )...
ഒരാള്‍ക്ക് പൊതു വഴിയില്‍ സ്ട്രീറ്റ് ലൈറ്റ് ഇടണം,,,, മറ്റൊരാള്‍ക്ക് തന്‍റെ വീടിന്‍റെ അടുത്ത് നിന്ന് നഗര സഭ പുതിയതായി സ്ഥാപിക്കുവാന്‍ പോകുന്ന മാലിന്യ സംസ്കാരന്‍ പ്ലാന്റ് ഒഴിവാക്കണം എന്ന് തുടങ്ങുന്ന ഒട്ടനവധി ആവശ്യങ്ങള്‍....
കാര്യങ്ങള്‍ ഒക്കെയും ഓരോ പ്രത്യേക വിഭാഗക്കാര്‍ ഏറ്റെടുത്തു നടത്തിതാരമെന്നു ഉറപ്പും കൊടുത്തു..
ഇലക്ഷന്‍ നടപടികള്‍ പൊടി പൊടിച്ചു, പ്രത്യയ ശാസ്ത്രങ്ങളെ ഉയര്‍ത്തികാട്ടി ഒരു പ്രത്യേക പാര്‍ട്ടിയുടെ വക്താവ്.
കലാലയ രാഷ്ട്രീയത്തിന്റെ പൈതല്‍ വേറെ ഒരു രീതിയല്‍ സമ്മതിദായകരെ നിറ പുഞ്ചിരിയോടെ സ്വീകരിക്കുന്നു, വിമതന്‍ ഇതൊന്നും പറയാതെ തന്‍റെ സ്ഥാനത്ത് നിശ്ചയത്തോടെ നില്‍ക്കുന്നു..
ഫലം വന്നു.. ഇത്തവണ പ്രത്യയ ശാസ്ത്രം വിജയം കൊണ്ടു..നല്ലത് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു... വാഗ്ദാനം ചെയ്ത കാലാവധി തീരാറായി..
മാലിന്യ സംസ്കരണം ഇപ്പോഴും അതുപോലെതന്നെ നില്‍ക്കുന്നു. ഒരു ഇടവഴികളിലും രാത്രി വെട്ടവും വെളിച്ചവും ഇല്ല നാളിതുവരെ.
ഒരു പ്രവൃത്തിയുടെ കാലം കഴിഞ്ഞു.. ഈ കഴിഞ്ഞ കാലത്തെ പോരായ്മകളെ ചൂണ്ടിക്കാട്ടി കലാലയ പൈതല്‍ അടുത്ത തവണ അധികാരത്തില്‍ വന്നു.
അപ്പോഴും പാവപ്പെട്ടവര്‍ ആശ്വസിച്ചു.. ഒരു പക്ഷെ ഇവനെങ്കിലും.....
അന്നും ഒരു ചുക്കും നടന്നില്ല... ആര്‍ക്കോ വേണ്ടി മുഖത്ത് തേച്ചു പിടിപ്പിച്ച ആ സുന്ദര പുഞ്ചിരി ഇന്ന് അന്ന്യമായിരിക്കുന്നു ആ നാട്ടുകാര്‍ക്ക്.
ചീട്ടുകള്‍ മാറി മാറി പരീക്ഷിക്കുന്ന നാട്ടുകാര്‍ അടുത്ത തവണ മാറ്റി കുത്തി...
ഇത്തവണ ഭരണ കക്ഷിയും പ്രതിപക്ഷവും പുറത്തു,, പകരം വിമതന്‍ അകത്ത്....,,,നന്നായി എന്ന് ചിലരെങ്കിലും പറഞ്ഞു.. ( നന്നാവട്ടെ) ...
ഒരു നല്ല കാലം പ്രതീക്ഷിച്ച നാട്ടുകാര്‍ക്ക് അവരുടെ സ്വപനങ്ങളെ എല്ലാം കാറ്റില്‍ പറത്തുവാന്‍ വിമതന്‍ തയ്യാറായില്ല. അദ്ദേഹം തയ്യാറായില്ല എന്നത് വളരെ അംഗീകരിക്കുവാന്‍ തക്ക സത്യമായ് ഇന്നും അവശേഷിക്കുന്നു. ചില നല്ല കാര്യങ്ങള്‍ ഒക്കെ അദ്ദേഹം ചെയ്തു..
മാലിന്യ സസ്മ്കരണി അവിടെത്തന്നെ ഇപ്പോഴും നിലകൊള്ളുന്നു.. അതിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചു. ( അഭിനന്ദനങ്ങള്‍ )
വീണ്ടും വീണ്ടും ആളുകള്‍ മാറി മാറി വന്നു.
ഇലക്ഷന്‍ കാലം പൊടി പൊടിക്കുന്നു..
ഇത്തവണ ജനങ്ങള്‍ തക്കതായ ആളുകളെ തിരഞ്ഞെടുക്കും എന്ന് ശുഭ പ്രതീക്ഷയുണ്ട് ഉള്ളില്‍..
ഒരു പക്ഷെ ഇപ്പോഴും മാലിന്യ സംസ്കരണ സ്ഥലത്തിന്റെ പേരില്‍ ജല്‍പ്പനങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം.. ഒരു പക്ഷെ തിരഞ്ഞെടുപ്പ് ആവേശത്തോടെ നോക്കി കാണുന്ന മനസ്സുകള്‍ക്ക് ഒരു നല്ല കാലം ആശംസിക്കുന്നു ഈ ഉള്ളവന്‍.. ആര് ഭരിച്ചാലും ആരെ തിരഞ്ഞെടുത്താലും നാട് നന്നായാല്‍ മതി.
കാരസ്ക്കരത്തിന്‍ കുരു പാലില്‍ ഇട്ടാല്‍ കാലാന്തരേ കൈപ്പ് ശമിപ്പതുണ്ടോ???
പണ്ടു മലയാളം പഠിപ്പിച്ച മാഷിനെ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.. അന്ന് അതിന്‍റെ അര്‍ഥം മനസ്സിലായില്ല എങ്കിലും ഇന്ന് നന്നേ മനസിലാക്കുന്നു ... ആര് ഭരിച്ചാലും നാട് നന്നാവുന കോളൊന്നും കാണുന്നില്ല.
മാലിന്യ സംസ്കരണ ശാല ( പ്രവര്‍ത്തി രഹിതമായി) ഇന്നും പ്രേതലയമായി നിലകൊള്ളുന്നു.. ആരുവന്നാലും കൈപ്പ് കൈപ്പായി തന്നെ ഇരിക്കും എന്നതിന് മറ്റു ഉദാഹരണമൊന്നും വേണ്ട ഇനി..
തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഈ ഉള്ളവന്‍റെ നമോവാകം.....!!! ഒരു പക്ഷെ അവര്‍ നന്നായി എങ്കിലോ ........ ! നന്നാവട്ടെ ..... ആശയക്കുഴപ്പം......
No comments:
Post a Comment
എന്താ മാഷേ മിണ്ടാത്തേ... ഒന്ന് എഴുതിക്കൂടേ?????