About Me

My photo
ഒരു സാദാ മനുഷ്യന്‍, സമകാലിക സംഭവങ്ങളില്‍ കണ്ണോടിക്കാന്‍ ഇഷ്ട്ടപ്പെടുന്നവന്‍

Friday, May 22, 2009

അരക്ഷിതാവസ്ഥ

ജോലി ഇല്ലാതെ വട്ടം തിരിയുന്ന ചെറുപ്പക്കാരെ ഇന്ന് വളരെയധികം കാണാം. മുന്‍പ് ജോലി ചെയ്തിരുന്നവര്‍, മനപ്പൂര്‍വം ജോലി ഉപേക്ഷിച്ചവര്‍, ജോലി നഷ്ടമായവര്‍. അങ്ങെനെ പട്ടികകള്‍ നിരത്തിയാല്‍ ഒരുപാടൊരുപാട്. സാമ്പത്തീക മാന്ന്യം ഇന്ന് വളരെ ബാധിച്ചത് ഈ ഉള്ളവനെ പോലെയുള്ളവരിലാണ് കൂടുതലും. അനുജന്മാര്‍ പലരും നമ്മുടെ പാതയില്‍ വരുന്നുന്ന്ട് എന്നത് ഖേദകരമായ അവസ്ഥയാണ്‌
സമൃദ്ധമായി ജോലി നോക്കിയിരുന്ന കാലം, എല്ലാവരും സൌഹൃദം....
വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍ നല്ല വരവേല്‍പ്പ്... പറയുവാനും കേള്‍ക്കുവാനും
ഒരുപാട് വിശേഷങ്ങള്‍‍....
എന്നാല്‍ ഇപ്പോള്‍ സ്തിഥി മാറി..
ചോദ്യം: ഇപ്പോള്‍ ഇവിടൊക്കെ ഉണ്ട് അല്ലെ??
ഉത്തരം : അതെ ഉണ്ട്.
ഇനി എന്നാ മടക്കം????
ആ ചോദ്യത്തിന് ഉത്തരമില്ല.. മനപ്പൂര്‍വമല്ല. മറ്റു നിവൃത്തി ഇല്ലാത്തതു കൊണ്ട് മൌനം!!!! ചിലര്‍ക്കൊക്കെ ഒരു ചെറു പുഞ്ചിരി ഉത്തരമായി നല്‍കും, എന്നാല്‍ മറ്റു ചിലര്‍ക്ക് അതും വേണ്ട എന്നതാണ് ദുഖകരമായ അവസ്ഥ... :(
വൈകുന്നേരവും ഇതേ ചോദ്യം ആവര്‍ത്തിക്കുന്നു ചിലര്‍
അതേ ഉത്തരം!!! അറിഞ്ഞോ അറിയാതെയോ ചിലരോടൊക്കെ അല്പം കടുപ്പമായി സംസാരിക്കണ്ട അവസ്ഥ വരുമ്പോള്‍ അതിന്റെ ഒരു പ്രയാസം മനസ്സില്‍.
ജീവിതം തന്നെ വിരസമാകുന്നു
ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വിധി എനു‌ സമാധനിച്ചിട്ടും കാര്യമില്ല
വസന്തകാലം ഇനിയും വരുമോ??? നമ്മുടെ മാവും പൂക്കുമോ???
ചിന്താക്കുഴപ്പങ്ങള്‍. ഒന്നിനും ഒരു ഇഷ്ട്ടം തോന്നാത്ത ഒരു അവസ്ഥാവിശേഷം........!!!!
ചോദ്യം : ഇവിടൊക്കെ ഉണ്ട് അല്ലെ ????
ഉത്തരം : അതേ ഇവിടെത്തന്നെ ഉണ്ട്
വീണ്ടും ചോദ്യം : എന്നാ ഇനി മടക്കം????
അതേ ഉത്തരം """ ദീര്‍ഖമായ മൌനം """
ചോദ്യം : ഇനി പോവാതെ ഇവിടെത്തന്നെ നിന്നല്‍പ്പോരെ ????
അതിനും നീണ്ട മൌനം ഉത്തരം!!!!!
വീണ്ടും വസന്തം വരട്ടെ... വരും.... വരാതിരിക്കില്ല...!!!

Sunday, May 17, 2009

കോടിപതി


ഇന്‍ഷുറന്‍സ് കമ്പനികള്‍ കൂണുകള്‍ പോലെ പോട്ടിമുളചിരിക്കുന്ന കാലഘട്ടം. എവിടെ നോക്കിയാലും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പരസ്യങ്ങള്‍, ഓഫറുകള്‍. സത്യത്തില്‍ പ്രവാസി മലയാളികള്‍ അവധിക്കാലത്ത്‌ വരുന്നതാണ് ഇവരുടെ പ്രധാന ലക്‌ഷ്യം. പണ്ടുകാലത്ത് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതിയും കൊണ്ട് വരുന്നവരെ പേടിച്ചാല്‍ മതിയാരുന്നു. ഇപ്പോള്‍ സ്തിഥി മാറി. വിദേശവും സ്വദേശവും അയ ഇന്‍ഷുറന്‍സ് കുത്തകള്‍ അടക്കി വാഴുന്നൊരു അവസ്ഥ ഉണ്ടായിരിക്കുന്നു. Buy one get one Free എന്ന പോലെയാണ് ഇപ്പോള്‍ കണ്ടുവരുന്നത്‌. കമ്പനികള്‍ തന്നെ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു, ഫ്രീ ആയും അല്ലാതെയും കോച്ചിംഗ് ക്ലാസ്സുകള്‍, പരീക്ഷകള്‍. ഒടുവില്‍ എല്ലാത്തിനും സമ്മദിച്ചു License കൂടി കൊടുക്കുമ്പോള്‍ സര്‍വ്വവും ഭംഗിയായി. ഓരോ വ്യക്തികള്‍ പരീക്ഷ എഴുതുമ്പോഴും പാസ്സ്‌ ആകുമ്പോഴും പഠിപ്പിക്കുന്ന അധ്യാപകനും ഏജന്‍സി ക്കും commission ഉണ്ടെന്ന വസ്തുത പകുതി വക്താക്കള്‍ക്കും അറിയില്ല എന്നതാണ് നഗ്നമായ സത്യം. ഇപ്പോല്‍ ഈ കുത്തതകള്‍ കളം മാറ്റി ചവിട്ടിരിക്കുന്നു. മുന്‍പൊക്കെ ഇവരുടെ ലക്‌ഷ്യം ജോലിയില്‍ നിന്ന് വിരമിച്ചു വിശ്രമിക്കുന്നവരയിരുന്നു. എന്നാല്‍ ഇപ്പോള്‍ പഠിക്കുന്ന കുട്ടികളെയാണ് ഇവര്‍ പിടിമുരുക്കിയിരിക്കുന്നത്. വലിയ വലിയ പോക്കുവരവുകളുടെയും ബാങ്കിംഗ് വ്യവസ്തകളുടെയും കാര്യങ്ങള്‍ കാണിച്ചു മയക്കുന്നു എന്നുതന്നെ വേണമെങ്ങില്‍ പറയാം. ഇന്‍ഷുറന്‍സ് കമ്പനികളില്‍ part time job നോക്കുന്നതില്‍ തെറ്റൊന്നുമില്ല.. പാവപെട്ട പ്രാവസികളെ വലക്കതിരുന്നാല്‍ മതി.
ഈ അടുത്തിടെ ഒരു പ്രവാസി തന്റെ അനുഭവം പറയുന്നത് കേട്ടു അദ്ദേഹത്തിന്റെ കുടുംബത്തില്‍ ഒന്‍പതു വ്യതസ്ത ഇന്‍ഷുറന്‍സ് agents ഉണ്ട്. ആ പാവത്തിന് എല്ലാവരെയും ത്രിപ്ത്തിപ്പെടുതെണ്ടി വന്നു എന്നാണ് ഈ ഉള്ളവന്റെ ഒരു വിശ്വാസം :( ഇങ്ങനെ തുടങ്ങിയാല്‍ ആ പാവപ്പെട്ടവന്‍ കഷ്ട്ടത്തില്‍ ആയതുതന്നെ
ജനങ്ങള്‍ ആലോചിച്ചു പ്രവര്‍ത്തിച്ചാല്‍ നല്ലത്
കുറിപ്പ് : ആനയേയും ആനപ്പിണ്ട്ത്തെയും പേടിക്കണം.. കലികാലം അല്ലാതെന്നാ പറയാനാ

Saturday, May 16, 2009

തിരഞ്ഞെടുപ്പ് മഹോത്സവം

തിരഞ്ഞെടുപ്പ് മഹോത്സവം

തിരഞ്ഞെടുപ്പ് ഫലം വന്നു. ചിലര്‍ക്കൊക്കെ നഷ്ടങ്ങള്‍,ചിലര്‍ ലാഭങ്ങള്‍ കൊണ്ടാടുന്നു, മറ്റു ചിലര്‍ക്ക് ലാഭവുമില്ല നഷ്ടവുമില്ല, മറ്റു ചിലര്‍ നിര്‍വികാരമായി പ്രതികരിക്കുന്നു.
ഏതായാലും ആര് ഭരിച്ചാലും സാധാരണ ജനങ്ങള്‍ കഷ്ട്ടപ്പെടാതെ ഒരു നല്ല ഭരണ കാലം ഉണ്ടാവട്ടെ എന്ന ഒരു പ്രതീക്ഷയാണ് മനസ്സില്‍, ഇപ്പോള്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും നിര്‍വികാരമായ സമീപനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഞങ്ങള്‍ താല്പര്യപ്പെടുന്നു( എല്ലാവരെയും അല്ല കേട്ടോ ). സമകാലീക സംഭവങ്ങളില്‍ പലതും വേണ്ടത്ര പ്രാധാന്യം ഇല്ലാതെ പോകുന്ന ഈ ഒരു അവസ്ഥയെ നമ്മള്‍ വിസ്മരിച്ചുകൂടാ.
കലാലയ ജീവിതത്തിലെ രസകരമായ ഒരു സംഭവം ഓര്‍മവരുന്നു....
അന്ന് ഏതു വിദ്യാര്‍ഥി സംഘടന ഭരിച്ചാലും എതിര്‍ സംഘടനകള്‍ അവരുടെ പ്രവര്‍ത്തനത്തിന് പ്രതികൂലമായി വര്തിക്കാറുണ്ട്. അതില്‍ അവരെന്തു സന്തോഷം കണ്ടെത്തുന്നു എന്ന വസ്തുത ഈ ഉള്ളവന് മനസിലാക്കാന്‍ സാധിക്കുന്നില്ല!!! . ഒരിക്കല്‍ ഏതോ ഒരു സോഷ്യല്‍ പരുപാടി നടക്കുന്ന വേദി. ഭരണ കഷിയുടെ നേതാവ് അതിഖോരമായ് എന്തിനേയോ വിമര്‍ശിക്കുന്നു. അത് മനസിലാക്കിയോ അല്ലാതെയോ ഒരു പറ്റം സഹപ്പ്രവര്‍ത്തകര്‍ കൈയ്യടിക്കുന്നു,, മറ്റുചിലര്‍ ചിരിക്കുന്നു !!! .. ഇതിനിടയില്‍ എവിടെനിന്നോ ഒരു ചീമുട്ട പെണ്‍കുട്ടികളുടെ ഭാഗത്തേക്ക്‌ വരുന്നു. ഏതായാലും ഭാഗ്യം ആ മുട്ട ലക്‌ഷ്യം കണ്ടു. പാവം ആ പെണ്‍കുട്ടി എന്ത് ചെയ്തു ഇതിനും വേണ്ടി. നേതാവിന്റെ പ്രസംഗത്തെ അന്ഗീകരിച്ചതോ???? അതോ നിര്‍വികാരയായി നിന്നതിനോ??? പണ്ടാരോ പറഞ്ഞത് ഓര്‍ത്തു പോവുകയാണ് "" ചാത്തനയാലും മറുതാ ആയാലും കോഴി സ്വയം സൂക്ഷിക്കണം"".
അല്ലെങ്ങില്‍ മറ്റൊരു അര്‍ഥത്തില്‍ നോക്കിയാല്‍ ഈ രണ്ടു സംഘടനകളുടെ ഇടയില്‍ ആ പാവം പെണ്ട്കുട്ടിക്കു ഒറ്റയ്ക്ക് എന്ത് ചെയ്യാനാവും????
ഏതായാലും വരുന്ന സര്‍ക്കാരിനു ഒരു നല്ല ഭരണം കാഴ്ചവെക്കാന്‍ സാധിക്കട്ടെ എന്ന് ആദ്മാര്‍ത്ധമായ്
പ്രാര്‍ത്ഥിക്കുന്നു

വാല്‍ക്കഷ്ണം : ""ചീമുട്ടയുടെ ലഭ്യത ഇപ്പോള്‍ കുറവായതിനാല്‍ കലാലയങ്ങളില്‍ സാമൂഹിക പരുപാടികള്‍ക്ക് പെണ്‍കുട്ടികള്‍ ധൈര്യമായി പങ്കുകൊള്ളാം
എന്നു വിശ്വസിക്കട്ടെ ""