About Me

My photo
ഒരു സാദാ മനുഷ്യന്‍, സമകാലിക സംഭവങ്ങളില്‍ കണ്ണോടിക്കാന്‍ ഇഷ്ട്ടപ്പെടുന്നവന്‍

Sunday, January 24, 2010

ഓര്‍മ്മകള്‍ക്ക് മരണമില്ല !!!!ഓര്‍മ്മകള്‍ക്ക് മരണമില്ല !!!!

മഹാനഗരങ്ങള്‍ ‍ എന്നും ഒരു അവേശമാണു ചിലര്‍ക്കു ( ഈ ഉള്ളവനും ഒട്ടും മെച്ചമല്ല :) ഒരു
വിധപ്പെട്ട മഹാ നഗരങ്ങളില്‍ എല്ലാം തന്നെ പോകുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുമുണ്ട്(മഹാഭാഗ്യം)..കുട്ടിക്കാലത്തു നമ്മുടെ സമീപ സ്ഥലമായ ആ നാടിനൊട് ഒരു അഭിനിവേശം ഇല്ല എന്നു പറഞ്ഞാല്‍ അതൊരു കല്ലുവച്ച നുണയാവും എന്നതില്‍ സംശയമില്ല....
ഓര്‍ക്കുമ്പോള്‍ ‍ ഒരുപാടൊരുപാടുണ്ടു ആ മഹാനഗരത്തിന്‍റ്റെ ഓ ര്‍‍മ്മക്ക്.. ഒരുപാടൊരുപാടു പറയുവാനുണ്ടു ചെന്നൈയ്ക്കും ഒപ്പം ഈ ഉള്ളവനും ....
ഞാനോ ര്‍ക്കുന്നു.. പണ്ടൊക്കെ തമിഴ് സിനിമകള്‍ ‍ കാണുമ്പോള്‍ ‍ ആ നാടിനോടും ജനതയോടും ഒരു പ്രത്യേക സ്നേഹമൊക്കെ തോന്നീയിട്ടുണ്ട്‌. ഒരു പക്ഷെ ആ നാടിന്‍റ്റെ ഭംഗിയാണോ അതോ നാടിന്‍റ്റെ ഗന്ധമാണോ( ആ ഗന്ധം അനുഭവിച്ചവര്‍‍ എന്നെ ചീത്ത് വിളിക്കില്ല എന്ന വിശ്വാസത്തോടെ) എന്താണന്നറിയില്ല... ഒരു ആതമബന്ധം ഉണ്ടായി മനസ്സില്‍.
പണ്ട്..., പണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ട്...ഏതാണ്ടു ഏഴാം ക്ലാസ്സില്‍ ‍
പഠിക്കുന്ന കാലം.. എന്‍റ്റെ മൂത്ത സഹോദരന്‍ ഉപരി പഠനാര്‍ഥം തമിഴ് നാടിന്‍റ്റെ ഏതോ ഒരു പ്രദേശത്തു പൊയി. ആദ്യത്തെ മടങ്ങിവരവില്‍ ഞാ ന്‍ നോക്കി നോക്കിയിരുന്നു അവിടുത്തെ വിശേഷങ്ങള്‍ അറിയാ ന്‍ ...
പിന്നീട് പഠനകാര്യങ്ങളുമായി സ്വന്തം നാടുവിട്ടിറങ്ങിയപ്പോള്‍ ‍ ആദ്യമൊന്നും അത്രയ്ക്കു സങ്കടകരമായ തോന്നലുകള്‍ ‍ ഉണ്ടായില്ല എന്നുതന്നെ പറയാം. എന്നാല്‍ ഒരിക്കല്‍‍ വീടുവിട്ടിറങ്ങിക്കഴിഞ്ഞ് തിരികെ നോക്കുമ്പൊള്‍ ‍ എന്തെന്നില്ലത്ത ഒരു പ്രയാസമാണു മനസ്സില്‍‍....
പഠനത്തിലും വലുത് പുതിയ പുതിയ ചുറ്റുപാടുകള്‍ ‍, പുതിയ രീതികള്‍ , പുതിയ ചങ്ങാത്തങ്ങള്‍ ‍, മൊത്തത്തില്‍‍ ഒരു പറിച്ചുനടീല്‍ എന്നുതന്നെ പറയാം.. നീണ്ട കുറേ വര്‍ഷങ്ങള്‍ ‍... നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ ‍.ഒടുവില്‍‍ എങ്ങനെയോ ആ ദേശത്തിനോടു വിട.... കുറേ നാളായതുകൊണ്ടു ആ സ്ഥലത്തിനോടും ഒരു ചെറിയ അടുപ്പം തോന്നിത്തുടങ്ങീരിക്കുന്നു.... !!! സത്യത്തില്‍
ഒരു പ്രത്യേക രീതികളും ആചാരങ്ങളും നമുക്കു വ്യത്യസ്തമായിത്തന്നെ തൊന്നും എല്ലാക്കാര്യത്തിലും.

ചെന്നൈ... ......മഹാനഗരം .................

ആദ്യ ദിവസം ആ മഹാ നഗരത്തില്‍‍ കാലുകുത്തിയതു ഇന്നും സ്മരണയോടെ ഓര്‍‍ക്കുന്നു.. ഒരു പരിചയവുമില്ലാത്ത സ്ഥലം. ആകെപ്പാടെ ഒരു ചങ്ങാതിയുണ്ടു അവിടെ.. പഠനം പൂര്‍‍ത്തിയായിക്കഴിഞ്ഞപ്പോള്‍ ഞാനും നല്ലവനും ( എന്‍റ്റെ ഉറ്റ ചങ്ങാതി) മറ്റ് മാര്‍‍ഗ്ഗങ്ങള്‍ ഇല്ലാഞ്ഞതുകൊണ്ടും നാടുവിടാന്‍ ‍ തീരുമാനിച്ചു...( ഒളിച്ചോട്ടമൊന്നുമല്ല കേട്ടോ...) എനിക്കാഗ്രഹം
മുംബൈ പോയി ജോലി അന്ന്വേഷിച്ച് കണ്ടുപിടിക്കണമെന്നായിരുന്നു.. അതിനുള്ള പല മാര്‍ഗ്ഗങ്ങളും ഞാന്‍ അന്ന്വേഷിച്ചുനോക്കി.. പിന്നീടു മുംബൈ ഒരുപാടു ദൂരത്തയതുകൊണ്ടും ഞങ്ങള്‍ ഒന്നിച്ചു ഉണ്ടായാല്‍ അതാണു നല്ലതു എന്ന തോന്നല്‍ കൊണ്ടും എന്‍റ്റെ മുംബൈ സ്വപനം മുരടിച്ചുപോയിക്കഴിഞ്ഞിരുന്നു...
സിനിമകളുടെ അധിപ്രസ്സരം മുലമാണെന്നാണു തോന്നുന്നതു.. നായകന്‍മാര്‍ കള്ള വണ്ടി കേറി നാടുവിടുന്നു.. പിന്നീടു ഒരുപാടൊരുപാട് പണക്കാരനായി തിരികെ വരുന്നു.... ഈ വക ചിന്താഭേതങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും ഒന്നു രക്ഷപെടണമെന്നു അതിയായ ആഗ്രഹം ഉണ്ടായിരുന്നു മനസ്സില്‍ ‍, അതു നല്ലവന്‍ എന്നെക്കാളും അതിയായി ആഗ്രഹിച്ചു എന്നു പറയുന്നതാവും ശരി.
അങ്ങനെ ഞങ്ങള്‍ ‍ പോകേണ്ട് ദിവസം വന്നു, എല്ലാവരേയും പിരിഞ്ഞു ദൂരെ സ്ഥലത്തു പോയി താമസ്സിക്കുന്നതില്‍ എന്നെപ്പോലെതന്നെ വീട്ടിലും ആര്‍‍ക്കും അത്രക്കു അഭിപ്രായം പോരാ....!!!!
എങ്കിലും മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നുംതന്നെയില്ലാത്തതുകൊണ്ടും എതിര്‍‍പ്പുകള്‍ ‍ വകവെയ്ക്കാതെ ഞങ്ങള്‍ ‍ യാത്രതിരിച്ചു
ഒരുപാടൊരുപാടു സ്വപനങ്ങള്‍ ‍, ഒത്തിരി പ്രതീക്ഷകള്‍ ‍, അല്‍പ്പം ആശങ്ക !!! അല്‍പ്പം വെപ്രാളം, അങ്ങനെയെല്ലാംകൂടി നോക്കിയാല്‍ ‍ മൊത്തത്തില്‍ ഒരു ആശയക്കുഴപ്പം ഇല്ലെ എന്നൊരു സംസയം ഇല്ലതില്ല...
പുറപ്പെടാന്‍ ‍ സമയമായി.. ട്രെയിനില്‍ ‍ കഴിക്കുവാനുള്ളത് നേരത്തെ തന്നെ റെഡിയാണ്... അത്യാവശ്യ സാധനങ്ങള്‍‍ എല്ലാം നേരത്തേതന്നെ പെട്ടിയിലാക്കി അടുക്കി വച്ചു.. പോകണമെന്നു നേരത്തേതന്നെ തീരുമാനിച്ചതിനാല്‍ ‍ ഞാന്‍ കാര്യങ്ങള്‍ ‍ എല്ലാം ഒതുക്കി എന്നു കരുതിയെങ്കില്‍ ‍ നിങ്ങള്‍ക്ക് തെറ്റി!!!!.. പുറപ്പെടുന്നതിന്‍റ്റെ
അന്നാണു എല്ലം ശരിയാക്കുന്നതുതന്നെ.... ( സ്വഭാവ ഗുണം)...
ഒടുവില്‍ ‍ ഞങ്ങള്‍ വണ്ടി കയറി.. മുന്‍പൊരുപാടുതവണ ട്രെയിനില്‍ യാത്ര നടത്തിയഒരാളെപ്പോലെ നല്ലവന്‍ ഏതോ ഒരു വാരികയ്ക്കുള്ളില്‍ ‍ തലവയ്ക്കുന്നു. എനിക്കണങ്കില്‍ വാരിക പോയിട്ടു ഒരു പേരു വയിക്കന്‍പോലും തോന്നിയില്ല.. എന്തൊക്കേയോ എവിടൊക്കേയോ ഒരു നഷ്ട് ബോധം മനസ്സില്‍
വീട്ടില്‍ ‍ നിന്നു മാറി നില്‍ക്കുന്നതിന്‍റ്റെയല്ല. കരണം ഇതിനു മുന്‍പും വീട്ടില്‍നിന്ന് മാറിത്താമസിച്ചിട്ടുമുണ്ട്.
ഒരു രാത്രിയിലത്തെ ട്രയിന്‍ യാത്ര.. അരൊക്കെയോ പരിചയപ്പെട്ടു. എപ്പോഴോ ഉറങ്ങി... ഒടുവില്‍ ‍ എത്തിച്ചേര്‍ന്നു..
താമസ്സ സ്ഥലം അവിടുന്നു കുറച്ചു അടുത്തായിരുന്നു,, എന്നും രാവിലെ ജോലി അന്ന്വേഷണം ... അലച്ചില്‍ ‍ ഒടുവില്‍ ‍ ഒരെണ്ണം തരപ്പെട്ടു....
രാവിലെ മുതല്‍ ‍ വൈകും വരെ ജോലി.. ചിലപ്പോള്‍‍ രാത്രി മാത്രം ജോലി...
ചിലപ്പൊഴൊക്കെ ഞങ്ങള്‍ കടല്‍ക്കരയില്‍ ‍ പൊയിരിക്കുമായിരുന്നു.. അതു ആരെങ്കിലും കൂടെ വന്നാലും ഇല്ലങ്കിലും അങ്ങനെ ഒരു പതിവു ഉണ്ടായിരുന്നു അന്നു... എനിക്കും നല്ലവനും ഒരേ കമ്പനിയില്‍ ‍ അയിരുന്നു നിയമനം എന്നല്‍ രണ്ടു വ്യത്യസ്ഥ സെക്ഷനില്‍ ആണന്നു മാത്രം
എതാണ്ടു ഒരു മാസം കഴിഞ്ഞപ്പോള്‍‍ നല്ലവന്‍ സ്ഥലം വിട്ടു.. അവന്‍ സ്വപ്നത്തില്‍‍ കണ്ട ചെന്നൈ അല്ലയിരുന്നു അതു.. അവന്‍റ്റെ പ്രതീക്ഷകള്‍‍ക്കപ്പുറമായി ചെന്നൈ മാറിപ്പൊയിക്കഴിഞ്ഞിരുന്നു അപ്പോള്‍
ഞാന്‍‍ വീണ്ടും ഒറ്റയ്ക്കായി.. എന്നിട്ടും ഞാന്‍ ആ പതിവു തുടര്‍‍ന്നു... എന്നും മെറീനാ കടല്‍പ്പുറത്ത് വന്നിരിക്കും... ഒറ്റക്കുള്ള താമസം തുടങ്ങിയതില്‍‍ പിന്നെ ഈ ഇരിപ്പ് പതിവാണ്... കുറേനേരം കഴിഞ്ഞു ചുമ്മാതെ നടക്കും.. അവിടെ നല്ല ചെമ്മീന്‍ ഫ്രെഷ് അയി വറുത്തു തരുന്ന ഒരു കൊച്ചു കടയുണ്ട്.. ഒന്നല്ല ഒരുപാടു കടകളുണ്ടു എന്നാല്‍‍ ഞാന്‍
പതിവായി കഴിക്കുന്ന് ഒരു കൊച്ചുകട....
നല്ല പ്രായമുള്ള ഒരു അമ്മയാണു ആ കട നോക്കി നടത്തീരുന്നത്.ഒരു ആമ്മയും 5 വയസ്സുള്ള ഒരു വളര്‍‍ത്തുമകളും.... എന്നും അയപ്പോള്‍ ‍ പരിചയമായി.. പിന്നീട് രാത്രി തിരക്കൊഴിയുമ്പൊള്‍‍ ഞങ്ങള്‍ ഒരുപാടുനേരം സംസാരിച്ചിരിക്കും .... അവരുടെ കഷ്ടപ്പാടുകള്‍ ഒക്കെ എന്നോടു പറയുമയിരുന്നു ..
ഒരുപാടൊരുപാട് കാര്യങ്ങള്‍ ...ആരൊക്കേയൊ വരുന്നു, പോകുന്നു, കടലിന്‍റ്റെ അഗാധത പോലെ ചിന്തകള്‍ ‍ പലവഴിക്കു തിരിയുന്നു.....!
അന്നൊരു ക്രിസ്തുമസ്സ് സമയം
ഇന്നുവരെ ഒരിക്കല്‍ ‍ പോലും ക്രിസ്തുമസ്സിനു നാട്ടില്‍
‍ പോകാതിരുന്നിട്ടില്ല,, അത്തവണ ഞാന്‍‍ പതിവുപോലെ തയാറായി നാട്ടില്‍‍ പോകുവാനിറങ്ങി.
നേരത്തേ പോകണം, കാരണം ഈ സമയങ്ങളില്‍‍ ഒരു കാരണവശാലും ടിക്കറ്റ് കിട്ടുകയില്ല.
എങ്ങനൊക്കേയോ വീട് പറ്റി..
സ്വന്തം നാട്ടില്‍‍ തിരിച്ചെത്തിയതിന്‍റ്റെ സുഖം പിടിച്ച് വരും മുന്‍പേ സുനാമി വിപത്തിന്‍റ്റെ മാറ്റൊലി കേട്ടുതുടങ്ങിക്കഴിഞ്ഞിരുന്നു..
കേട്ടപ്പോള്‍ ‍ അകെപ്പാടെ ഒരു വിറയല്‍‍ ആയിരുന്നു.. കാരണം എന്നും സന്ധ്യ മുതല്‍ കുറേ നേരം ആ കടപ്പുറത്തു കുത്തിയിരുന്നവനാണ്‍ ഈ ഉള്ളവന്‍‍. 2 ദിവസം മുന്‍പായിരുന്നു എങ്കില്‍‍ ഈ വന്ന രാക്ഷസ തിരകള്‍‍ ഒരു പക്ഷെ എന്നെയും ചേ ര്‍‍ത്തു വിഴുങ്ങിയേനെ !!!
ടിവിയില്‍‍ കണ്ടപ്പോള്‍ ‍ ഉള്ളില്‍ ഭയം നിറഞ്ഞു..
എന്നും തിക്കും തിരക്കുമായി കിടന്ന സ്ഥലം, കാലുകുത്താന്‍‍ ഇടമില്ലത്ത പോലെ ആളുകള്‍‍ ഒഴുകിയിരുന്ന കടല്‍‍ത്തീരം.. അതില്‍ എത്ര പേര്‍ ഇന്ന് ഉണ്ട് എന്നു സംശയിക്കേണ്ടീരിക്കുന്നു........!
അതിലൊക്കെ ഉപരി ആ കടക്കാരി അമ്മ എവിടെയാണോ...................!!
ഓര്‍‍ത്തപ്പോള്‍‍ സങ്കടം തോന്നി.ഒന്ന് യാത്രപോലും പറയാതെയാണു ഞാന്‍‍ അവിടെ നിന്നു തിരിച്ചത്.. മനപ്പൂര്‍‍വ്വമല്ല, സമയം കിട്ടിയില്ല എന്നു പറയുന്നതാവും ശരി. ടിവി ചാനലുകള്‍ മാറ്റി മാറ്റി ഞാന്‍‍ അവരെ തിരഞ്ഞു.. കണ്ടെത്താനായില്ല..അവിടെയുള്ള എന്‍റ്റെ സഹപ്രവര്‍‍ത്തകരൊട് ഞാന്‍‍ എന്‍റ്റെ ആവശ്യം അറിയിച്ചു.. എന്നാല്‍ അവര്‍ക്കും കണ്ടെത്താനായില്ല..
ഒടുവില്‍
അവധികഴിഞ്ഞു ഞാന്‍ തിരിച്ചെത്തി... വൈകുന്നേരം പതിവു പോലെ നടന്നു നടന്നു ആ സ്ഥലത്തു എത്തി..
തികച്ചും ശൂന്യം ... ഒന്നുമില്ലതെ എല്ലാം മാഞ്ഞുപോയിരിക്കുന്നു.... !! കടകള്‍‍ ഒന്നും ഇല്ല.. കടകള്‍‍ പോയിട്ടു മനുഷ്യര്‍ അരും ആ ഭാഗത്തേക്കു അടുക്കുന്നില്ല... ഞാന്‍ പോയി.. കിറേനേരം ആ കടലില്‍ നോക്കിയിരുന്നു... ഒരു പക്ഷെ എനിക്കു അവരെ കണ്ടെത്താന്‍ സാധിച്ചേക്കും എന്നൊരു വിശ്വാസം ഉണ്ടയിരുന്നു അന്നെനിക്കു.. എന്നാല്‍ കണ്ണില്‍ കണ്ട അവസ്ഥ് എന്നെ നിരുത്സാഹപ്പെടുത്തിയിരിക്കുന്നു... തിരികെ നടന്നു.. എല്ലാം മാറിപ്പോയിരിക്കുന്നു... ചിന്താഭാരം ....
ഇപ്പോഴും ആ കടല്‍ക്കരയില്‍‍ പോകുമ്പോള്‍ ‍ ഞാന്‍‍ അവിടെയെല്ലാം തിരയും ആ പാവം അമ്മയുടെ കട അവിടെയുണ്ടോ എന്ന്.... പിന്നീട് ഞങ്ങള്‍‍ മറ്റൊരു മഹാനഗരത്തിലേക്കു കുടിയേറി..മനപ്പൂര്‍‍വ്വമല്ല എങ്കിലും അങ്ങനെ സംഭവിച്ചു. അങ്ങനെ എന്‍റ്റെ മോഹം നിറവേറി.. കാരണം അന്നും ഇന്നും എനിക്ക് മുംബൈ എനസ്ഥലം പ്രീയപ്പെട്ടതായിരുന്നു.
വീണ്ടും നാട്ടില്‍ തിരിച്ചെത്തി.. ഇനി പുതിയ മേച്ചില്‍പ്പുറം, പുതിയ സംസ്കാരം, പുതിയ ചുറ്റുപാടുകള്‍ .........ഇത്തവണ ഞാന്‍‍ നല്ലവനെ ( പേരുപോലെ തന്നെ സ്വഭാവവും )നിര്‍ബന്ധിച്ചില്ല.. കാരണം അവന്‍ വന്നാലും 2 മാസം കഴിയുമ്പോള്‍ തിരികെപ്പോരും .....അവന്‍ ‍ ഇപ്പൊള്‍ ‍ നാട്ടില്‍ സ്വന്തം ബിസ്സിനസ്സ് നടത്തുന്നു.. എനിക്കു പോകേണ്ട ദിവസം വന്നു.. വീണ്ടം ​ഒരു നീണ്ട ട്രയിന്‍ യാത്ര..........
കുറേ നേരം പുറത്തേക്കു നോക്കിയിരുന്നു,, ഇത്തവണ ഞാന്‍‍ ബുദ്ധിപൂര്‍‍വ്വം ഒരു നോവല്‍ ‍ സംഘടിപ്പിച്ചിരുന്നു മുന്‍പുതന്നെ. കാരണം സമയം
കളയണമല്ലോ!!!
കുറച്ചു നേരം ഉറക്കം, കുറച്ചു നേരം സംസാരം.... ഒരു പരിചയവുമില്ലാത്ത സഹയാത്രികര്‍‍.. പക്ഷെ സംസാരിക്കുന്നുത് ലോകസമാധാനത്തെപ്പറ്റിയും, ഇന്ത്യ പാക്ക് യിദ്ധത്തെപ്പറ്റിയും കേരള രാഷ്ട്രീയത്തിന്‍റ്റെ പോരായ്മകളെപ്പറ്റിയുമെല്ലാം ..... പ്രത്യയ ശാസ്ത്രങ്ങളെ ഉയര്‍‍ത്തിപ്പിടിച്ച് ഒരാള്‍ ‍. മറ്റൊരാള്‍ താന്‍ വിസ്വസിക്കുന്ന ഒരുപ്രത്യേക പാര്‍‍ട്ടിയുടെ വക്താവ്.. ഇതിന്‍റ്റെ ഇടയില്‍ പാവം ഈ ഉള്ളവന്‍ അഭിപ്രായം ഒന്നും പറയുവാന്‍‍ മെനക്കെട്ടില്ല.. മനപ്പൂര്‍‍വ്വം ..... (നന്നയി...........!!! )
വണ്ടി കര്‍‍ണ്ണാടകത്തിന്‍റ്റെയോ ഗോവയുടേയോ എതോ ഒരു സ്ഥലത്തു എത്തിയപ്പോള്‍ ‍ ഒരു നാടോടി പാട്ടു സംഘം കയറി.. ആ കൂട്ടത്തില്‍ ഒരു കൊച്ചു പെണ്കുട്ടിയുമുണ്ടായിരുന്നു.. കണ്ടപ്പോള്‍ നല്ല പരിചയം തോന്നി.. ഞാന്‍ അതിനോട് പേരുചോദിച്ചു. അവള്‍ ‍ പേരുപറഞ്ഞു.. മെല്ലെ ചിരിച്ചു.. മറ്റെന്തെങ്കിലും ആരായും മുന്‍പു സംഘത്തലവന്‍‍ അതിനെ പിടിച്ചു വലിച്ചു കൊണ്ട്പോയിരുന്നു..
അതു ആ അമ്മയുടെ വളര്‍‍ത്തുമകള്‍ ‍തന്നെ. എനിക്കുറപ്പുണ്ട്‌. പിന്നാലെ പോയി കൂടുതല്‍‍ കാര്യങ്ങള്‍ തിരക്കണമെന്നുണ്ടായിരുന്നു. പക്ഷെ സാധിച്ചില്ല.. അടുത്ത സ്റ്റേഷനില്‍‍ അവരിറങ്ങിപ്പോവുകയും ചെയ്തു.ഒരു പക്ഷെ സുനാമിയുടെ ആഘാതത്തില്‍‍ മുങ്ങിപ്പോയ ആ കൊച്ചു ബാല്യം ഇനി എന്താവും എന്നോര്‍ത്തപ്പോള്‍‍ ഒരു വിഷമം !!!
ഇതുപോലെ ആയിരം ആയിരം കുട്ടികള്‍ അനാധരായിട്ടുണ്ടാവും, ആയിരം മാതാപിതാക്കള്‍ക്കു മക്കളെ നഷ്ടമായിട്ടുണ്ടാവും !!
ഇനിയും ഇതുപൊലൊരു മഹാ വിപത്തു ഉണ്ടാവുമോ??? അരാണു ഇതിനൊക്കെ ഉത്തരവാദി ???

ചിന്താഭാരം.................... !!

മുംബൈയില്‍‍ ജുഹു കടല്‍‍പ്പുറം, ഇടക്കിടക്കു ഞങ്ങള്‍‍ അവിടെ പോകുമായിരുന്നു.. ദൂരെ കടലില്‍‍ നോക്കിയിരിക്കുവാന്‍‍ നല്ല രസമാണു. വശ്യത നിറഞ്ഞ നീലക്കടല്‍‍, അരെക്കെയോ ആ നീലിമയില്‍ നിന്നു നോക്കി ചിരിക്കുമ്പോലെ തോന്നി. സുനാമിയുടെ രൌദ്ര താണ്ടവം ഇനിയും സംഭവിക്കതിരിക്കട്ടെ!!! കഴിഞ്ഞുപോയ ആ വന്‍‍ വിപത്തില്‍ മുങ്ങിപ്പോയ എല്ലാവര്‍‍ക്കും കണ്ണീര്‍‍ പ്രണാമംSaturday, January 2, 2010

ഓര്‍മ്മയില്‍ ഒരു പുതുവര്‍ഷം.................!!!!!!!!!ക്രിസ്തുമസ്സ് ദിനത്തിന്‍റ്റെ ആഘോഷങ്ങളില്‍ നാം പൊതുവേ പടക്കങ്ങള്‍ പൊട്ടിക്കുന്ന രീതി കേരളത്തിന്‍റ്റെ എല്ലാ ഭാഗത്തും ഇല്ല എങ്കിലും ഈ ഉല്ലവന്റെ നാട്ടില്‍ നന്നായി ഉണ്ട്.
ഞാനോര്‍ക്കുന്നു പണ്ടൊക്കെ ക്രിസ്തുമസ്സ് വരുവാന്‍ നോക്കി നോക്കി ഇരിക്കും എല്ലാവരും ഒന്നിച്ച് ഒരു കൂട്ടമായി പടക്കം പൊട്ടിക്കുന്നതിന്‍റ്റെ ഒരു രസം പരഞ്ഞറിയിക്കന്‍ പാറ്റാത്ത ഒരു അനുഭവമായി കണക്കാക്കുന്നു ഈ ഉള്ളവന്‍ .
ക്രിസ്തുമസ്സ് അയാലും അല്ലങ്കിലും പടക്കങ്ങള്‍ എന്നും ഒരു അഭിനിവേശമാണു പലര്‍ക്കും .... :)
പണ്ടു കോളേജില്‍ പഠിച്ചിരുന്ന കാലം ​
പത്താം ക്ലാസ്സ് കഴിഞ്ഞല്‍ പിന്നെ എന്തും അവാം എന്നു മനസ്സുകൊണ്ടും ശരീരം കൊണ്ടും തോന്നുന്ന പ്രായം ... അന്നൊക്കെ എന്നും കോളേജിന്റെ മുറ്റത്തെ മരച്ചുവട്ടിലും , ട്രന്സ്പോര്‍ട്ടു ബസ്സിനു വേന്ടി നോക്കി നില്‍ക്കുമ്പൊഴും എല്ലാം തന്നെ ഒരു വീര മനോഭവത്തിന്റെ ഉടമയായിരുന്നു. മീശപിരിക്കുന്ന ലാലേട്ടനും മമ്മുക്കയും പണ്ടു കാമ്പസ്സുകളില്‍ നിറഞ്ഞു നിന്നിരുന്നു എങ്കില്‍ ഇന്നത്തെ സ്ഥിതി അതല്ല അരേയും വൈയ്ക്കാത്ത ആ കാലത്തെ രസകരമായ ഒരു സംഭവം ഓര്‍മ്മ വരുന്നു,

അന്നു ഞങ്ങള്‍ കുട്ടി നേതാക്കന്മ്മരുടെ മേധാവിത്തം
പതിവു പോലെ ഗംഗാധരന്‍ സാര്‍ ഏതോ ഒരു പാഠത്തിന്റെ ഏതോ ഒരു മൂല പഠിപ്പിക്കുന്നു. അല്ലങ്കില്‍ തന്നെ ആര്‍ക്കാണ് മൂപ്പരുടെ ക്ലാസ്സ് ശ്രദ്ധയോടെ കേട്ടു പഠിക്കേണ്ടത് ??? സത്യത്തില്‍ ക്ലാസ്സില്‍ കയറുന്നതു തന്നെ ഒരു അത്ഭുതമായാണു ഞങ്ങളില്‍ പലരും കണക്കാക്കീരുന്നത്.
എന്നും ഒരേ രീതിയില്‍ ഉള്ള പഠനം അതാണു കൂടുതല്‍ മടുപ്പുളവാക്കുന്നതു എന്നു ചില വിദ്വാന്‍മാര്‍ അവകാശപ്പെടുന്നു ( ഒട്ടും അഹങ്കാരമില്ല!!! )
എന്നും ക്ലാസ്സിന്റെ അവസാനം ഒരു പത്തു മിനിട്ട് സാര്‍ ഞങ്ങള്‍ക്കുവേണ്ടി മാറ്റിവെക്കുമയിരുന്നു, ആ സമയത്തു നമുക്കു എന്തു വെണമെങ്കിലും അദ്ദേഹത്തൊട് ചേദിക്കം ( ചൊറിയുന്ന വര്‍ത്തമാനം ​ഒഴിച്ച്)
ഒരു സാധാരണക്കാരനായ ആ പാവം സാറിനെ വട്ടു കളുപ്പിക്കുന്നതു ചിലര്‍ക്കൊക്കെ സന്തോഷവും ആയിരുന്നു,

പതിവുപോലെ അന്നും ക്ലാസ്സ് പൊടിപൊടിക്കുന്നു..
മുന്‍നിരയില്‍ അരൊക്കെയോ എന്തൊക്കെയോ കുത്തിക്കുറിക്കുന്നു (പഠിക്കനല്ലങ്കില്‍തതന്നെ) . പൊടുന്നനെ അതു സംഭവിച്ചു. ഒരു വലിയ ശ്ബ്ദത്തോടെ ഒരു പൊട്ടിത്തറി. ക്ലാസ്സിന്‍റ്റെ ഒരു മൂലയയില്‍ പൊടിപടലം . ഒരിക്കലല്ല, പലതവണ നടന്നപ്പോള്‍ അങ്ങു ഹൈ കമാന്‍റ്റ് ഉത്താരവു വന്നു.ഇനി പടക്കം പൊട്ടിച്ചാല്‍ ഇന്‍ഡിയന്‍ എക്സ്പ്ലൊസ്സീവ് ആക്റ്റ് പ്രകാരം നടപടി എടുക്കുമെന്ന് ....!!
പാവം എന്റെ സുഹ്രുത്തും വഴികാട്ടിയുമായവന്‍ വന്‍ വിലകൊടുത്തു വാങ്ങിയ കതിനാ ഇനി എന്തു ചെയ്യും ????
ചിന്താക്കുഴപ്പം !!!
ഈ സമയം മറ്റൊരു തമാശകൂടി ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു,, ആരുടെ കല്യാണം ​കഴിഞ്ഞാലും മറ്റുള്ളവര്‍ രത്രി ഉറക്കമൊഴിച്ചിരുന്നു അവന്റെ ജനാലക്കരികില്‍ പടക്കം പൊട്ടിക്കും .. എതായാലും ഈ തരത്തില്‍ എങ്കിലും എവിടെങ്കിലും വങ്ങിവച്ച ഈ വിവാദ പടക്കങ്ങള്‍ ചെലവക്കാന്‍ പറ്റും എന്നൊരു അത്മവിശ്വാസമുണ്ടയിരുന്നു അന്നു ഞങ്ങള്‍ക്ക്.
പക്ഷെ വിചാരിച്ചപോലൊന്നും നടന്നില്ല, കലാലയ ജീവിതം തീര്‍ന്നു.. ഒരോര്‍ത്തരായി പടിയിറങ്ങി. ഞങ്ങള്‍ പല പല നാടുകളില്‍ പഠന സംബന്ധമായി പിരിഞ്ഞു. അയല്‍വാസികളായ ഞങ്ങള്‍ മാത്രമായി ഒടുവില്‍.
അങ്ങനെ ആദ്യത്തെ അവധികിട്ടിയ കാലം.... ഈ ഉള്ളവനും വലങ്കൈയ്യും വീട്ടില്‍ തിരിച്ചെത്തി.
ഭാഗ്യം ഇത്തവണ ഞങ്ങളെ കടാക്ഷിച്ചു. പണ്ടു പടക്കം പൊട്ടിച്ചതിനു ഞങ്ങള്‍ക്കു ഭ്രഷ്ട്ട് കല്‍പ്പിച്ച ആ പാവം പ്രിന്സിപ്പളിന്റെ മകന്‍റ്റെ കല്യാണം ,,, ഞങ്ങള്‍ പരിചയക്കര്‍കൂടിയാണു
കല്യാണത്തിനു ഞങ്ങളും പൊയിരുന്നു.. പഴയ
പരിചയക്കാര്‍.. എല്ലാവരേയും കണ്ടു.. നേരം ഇരുട്ടിയപ്പൊല്‍ പഴയ ഓര്‍മ്മക്ക് ഞങ്ങള്‍ തരികിടയുമായി ഇറങ്ങി... പണ്ടത്തെ കതിനാ വെടി തട്ടിന്‍പുറത്തു ഇപ്പോഴും കെട്ടിക്കിടക്കുന്നു.....
വളരെ പഴയ തറവാട്ടുക്കരാണ്‍ ഞങ്ങളുടെ വിവാദ വില്ലന്‍..,,,
രാത്രി എല്ലാവരും ഉറക്കം പിടിച്ചപ്പോള്‍ ഞങ്ങള്‍ പാത്തും പതുങ്ങിയും ആ വീടന്‍റ്റെ പരിസ്സരത്തു എത്തി... രണ്ടു ചിന്തകളായിരുന്നു മനസ്സില്‍.. എങ്ങനെയെങ്കിലും പിടിക്കപ്പെട്ടാല്‍ കള്ളന്‍ എന്ന പേരിനേക്കള്‍ വേറെ ചില മാനഹാനി ഉണ്ടാവുമൊ എന്നു ഭയപ്പെട്ടു.........

കാരണം ​ഇപ്പോള്‍ പീഠനവും , ആശ്രമവും , തട്ടിക്കൊണ്ടു പോകലും എല്ലാം തന്നെ ഒരു ട്രന്‍റ്റ് ആയി തീര്‍ന്നിരിക്കുന്നു.... !!!!

അതു മാത്രമല്ല. വരാവുന്നതില്‍ വച്ചു ഏറ്റവും വലിയ ചീത്തപ്പേരു വരികയും ചെയ്യും . മരിച്ചാലും അതു മാഞ്ഞുപോവുകയുമില്ലതാനും .
എതായാലും വരുന്നതു വരട്ടെ എന്ന നിലയില്‍ ഞങ്ങള്‍ മുന്നോട്ടു നീങ്ങി. (ഉള്ളില്‍ ഭയം ഇല്ല എന്ന വ്യാജേന)
സമയം ഏതാണ്ട് പന്ത്രണ്ട് കഴിഞ്ഞു. ഒരോരോ മുറികളിലായി വെട്ടം ഇല്ലതായി. ഞങ്ങള്‍ പിന്നെയും കുറച്ചു നേരം കൂടി കാത്തിരുന്നു, കാരണം എല്ലാവരും ഉറങ്ങിയാല്‍ ഞങ്ങളുടെ പരിപാടി എളുപ്പമാകും .
പിടിക്കപ്പെടുമോ ???? ചിന്താക്കുഴപ്പം !!!!

ഒടുവില്‍ അതു സംഭവിച്ചു.. പതുങ്ങി പതുങ്ങിച്ചെന്നു ഒരു മാല പോലെ കഥിനാ വെടി കെട്ടിത്തൂക്കി. ഉടനേ പൊട്ടിയാല്‍ ഞങ്ങള്‍ ഒരു പക്ഷെ പിടിക്കപ്പെട്ടേക്കാമോന്നു നല്ല ഭയം ഉണ്ടായിരുന്നു മനസ്സില്‍. വരുന്നതു വരട്ടെ എന്നു കരുതി തീ കൊളുത്തി.. ഒരു ചെറിയ ചീറ്റല്‍ കഴിഞ്ഞു അത്യാവശ്യം ഓടി രക്ഷ്പെടനുള്ള സമയം കിട്ടുമെന്നു ഞങ്ങല്‍ക്ക് ഉറപ്പായിരുന്നു. ഞങ്ങള്‍ ഓടി സെക്കന്റുകള്‍ക്കകം അതു സംഭവിച്ചു....
മൊത്തത്തില്‍ ഒരു വെടിയും പുകയും.......!!!
പിന്നെ ഒന്നും തിരിഞ്ഞു നോക്കിയില്ല. നേരെ പോയി മൂടിപ്പുതച്ചു ഒരുറക്കം. എന്‍റ്റെ കൂടെ എന്‍റ്റെ സുഹ്രുത്തും വഴികാട്ടിയും ആയവന്‍ അന്നു തങ്ങി. കാരണംഅന്നു അവനെയാരും കാണരുതല്ലോ !!!

പുതിയ പ്രഭാതം .... പുതിയ ആരംഭം... ഇന്നു ജനുവരി ഒന്ന്

ഇന്നലെ രത്രിയില്‍. പുതുതായി കല്യാണം ​കഴിച്ച ആ പാവപ്പെട്ടവന്‍ ഏതു ഗതിയായോ എന്തൊ !!!
നേരം പുലര്‍ച്ചെ കണ്ണുതുറന്നെങ്കിലും ഒന്നു പുറത്തിറങ്ങി നോക്കുവാന്‍ മനസ്സു സമ്മതിച്ചില്ല.. കാരണം കുറ്റബോധം ചെറുതായി ഉള്ളില്‍ ഇല്ല എന്നു പറഞ്ഞാല്‍ അതു കള്ളമാകും.
ഞന്‍ പതിയെ ഒന്നു തലപൊക്കി പുറത്തേക്കു നോക്കി.. അരൊക്കേയോ വിവാദമായ ആ വീടിനു ചുറ്റും കൂടി നില്‍ക്കുന്നു.. മറ്റുചിലര്‍ ആ വീടിനെ ലാക്കാക്കി നടക്കുന്നു.. എന്തണു സംഭവിച്ചതു എന്നറിയാന്‍ ഒരു വഴിയുമില്ല... വഴിയില്‍ നടക്കുന്നവരരോ ആത്മഗതം പോലെ പരയുന്നതു കേട്ടു...
""" എന്നാലും കഷ്ട്ടമായിപ്പോയി !!!! "" എന്തോ കഠിനമായി സംഭവിച്ചിരിക്കുന്നു...

സംശയം....
ഇനി പടക്കത്തിന്‍റ്റെ ആഘാതത്തില്‍ വല്ലതും സംഭവിച്ചിരിക്കുമോ !!!
ആര്‍ക്കെങ്കിലും വല്ലതും ......... !!!
അകെപ്പടെ ഒരു വല്ലായ്മ. ഈ പണിക്കെല്ലാം മൂലകാരണമായ സുശീലനും സുന്ദരനുമായ എന്‍റ്റെ വിശ്വസ്ഥ കൂട്ടുകാരന്‍ ആലില പോലെ വിറക്കുന്നു....
വരുന്നതു വരട്ടെ എന്നു കരുതി ഞങ്ങള്‍ അവിടേക്കു നടന്നു,, വീട്ടില്‍ ഇരുന്നു നോക്കിയാല്‍ ആ വീട് വ്യക്തമായിക്കണം.അരൊക്കേയൊ അവിടെ നില്‍പ്പുണ്ട്...
ചെന്നപ്പോള്‍ ഇന്നലെ ഞങ്ങള്‍ പാത്തിരുന്ന സ്ഥലത്തു ഒരു കൊച്ചു പശുത്തൊഴുത്ത് ഉണ്ടയിരുന്നു.. ഇന്നു അതു കാണാനില്ല..അതിനുള്ളില്‍ ഒരു പശു ഉണ്ടായിരുന്നു അതിനെയും കാണാനില്ല..

പാവം പശു... ....
സംഭവിച്ചതു സത്യത്തില്‍ എന്താണന്നു ചോദിച്ചാല്‍ പടക്കം കെട്ടിയതിന്റെ ഒരറ്റം ഈ ദ്രവിച്ച കെട്ടിടത്തിന്‍റ്റെ ഏതോ ഒരു ഉത്തരത്തിലായിരുന്നു..
അദ്യത്തെ വെടിക്കുതന്നെ പശുവും ഒപ്പം വെടിതീരുന്നു !!! പിന്നീടുള്ള കാര്യങ്ങള്‍ ഒട്ടും അങ്ങോട്ടു വ്യകതമല്ലന്നുതന്നെ പറയാം ...
നല്ലവന്‍ എന്നെ സമാധാനിപ്പിച്ചു
അവന്റെ വാക്കുകള്‍ ഇന്നും എന്റെ ചെവിയിലുണ്ട്....
പോട്ടെ സാരമില്ല.... ഒരു പശുവല്ലേ പൊയുള്ളൂ,,, എന്‍റ്റെ വീട്ടിലയിരുന്നങ്കില്‍ നാലെണ്ണം ചത്തേനേ !!!
ഒരു അമിഠ് പൊട്ടുന്നതു കെള്‍ക്കാന്‍ കെല്‍പ്പില്ലങ്കില്‍പ്പിന്നെ പശു എന്തിനാ ജീവിക്കുന്നതു എന്നായിരുന്നു...

ആ നാട്ടില്‍ എല്ലാവര്ക്കും അറിയാം ആരാണു ഇതിന്റെ പിന്നില്‍ എന്നു. ( ഒട്ടും അഹങ്കാരമില്ല)
പക്ഷെ ആരും ഒന്നും ചോദിച്ചില്ല, ഞങ്ങള്‍ ആരോടും ഒന്നും പറയുവാനും പോയില്ല..

വീണ്ടും കോളേജു തു
ന്നു.... ഞാനും നല്ലവനും മടങ്ങിപ്പോയി...
പിന്നീടു ജോലികിട്ടി മറുന്നാട്ടില്‍ കുറേക്കാലം ....
പലസ്ഥലങ്ങളിലും കറങ്ങി നടന്നു...
ഒരുപക്ഷെ മറ്റുള്ളവരെപ്പോലെ ഈ സംഭവം എനിക്കു അത്രക്കു പെട്ടന്നു മറക്കാന്‍ സാധിച്ചില്ല...
വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെത്തിയപ്പോള്‍ ഞങ്ങള്‍ ആ വിവാദ വീട്ടില്‍ പോയിരുന്നു...
അദ്ദേഹത്തോട് എല്ലാം തുറന്നു പറയാന്‍തന്നെയാണു പോയതും ,,, പക്ഷെ സാധിച്ചില്ല...

എന്നെങ്കിലും ഒരിക്കല്‍ പോയി സത്യങ്ങള്‍ വിളിച്ചു പറയണം...
ഒരു പക്ഷെ പറയുമ്പൊള്‍ എന്താവും പ്രതികരണം എന്ന് ഒരു ആശയക്കുഴപ്പം.....
ഒരു പക്ഷെ ഞാന്‍ ഞാനല്ലാതാവുമോ ????
എങ്ങനെ പാറയും എവിടെ തുടങ്ങും .......!!
ചിന്താക്കുഴപ്പം...... ശരിയവുമയിരിക്കും... ശരിയാവട്ടെ....

വാല്‍ക്കഷ്ണം : നിസഹായ അവസ്ഥയില്‍ പ്രീയ സഹോദരിയോട് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു......
അനാവശ്യമായി അകാലത്തില്‍ യാത്രയായ പശുവിനെ സവിനയം ഓര്‍ക്കുന്നു..
പെരിച്ചാഴികളൊടും ക്ഷുദ്ര ജീവികളൊടും ഒരു വാക്ക്: മാപ്പ് മാപ്പ്..... ജീര്‍ണ്ണിച്ച കെട്ടിടത്തോടു ഞങ്ങള്‍ ചെയ്തതു എത്ര നന്നായി...
( ആദ്യ രാത്രിയില്‍ ഞെട്ടിത്തെറിച്ച നവ വധൂ വരന്‍മാരെ, ബോധ്പൂര്‍വം വിസ്മരിക്കുന്നു.കാരണം അതിനുത്തരവാദി അവന്‍ തന്നെയാണ്... ഈ വിവാഹപ്പടക്കത്തിന്‍റ്റെ ആവിഷ്ക്കാരകനും അവന്‍ തന്നെയായിരുന്നു ഒരുകാലത്ത്......)