About Me

My photo
ഒരു സാദാ മനുഷ്യന്‍, സമകാലിക സംഭവങ്ങളില്‍ കണ്ണോടിക്കാന്‍ ഇഷ്ട്ടപ്പെടുന്നവന്‍

Wednesday, October 19, 2011

വലിയ വെടി നാല്... ചെറിയ വെടി നാല്....
പാവപെട്ടവന്‍ ജീവ രക്ഷാര്‍ഥം തോക്കെടുത്താല്‍ അതും കുറ്റം.... ഈ ഉള്ളവന്‍റെ  ചിന്താഗതി ഇങ്ങനെയാണ് . കട്ടപ്പാരയും, കമ്പിവടിയും, വടിവാളും കൊണ്ടു പാഞ്ഞടുക്കുന്നവനെ പിന്നെ കെട്ടി പിടിച്ചു ഉമ്മ കൊടുക്കണമെന്നാണു പറയുന്നതെങ്കില്‍ അതില്‍ എന്തു വസ്തവം ഉണ്ട് എന്നു വിശകലനം ചെയ്യേണ്ടിരിക്കുന്നു എന്നതു തര്‍ക്കമില്ലാത്ത ഒന്നായി അവശേഷിക്കുന്നു ഇവിടെ. 

തോക്കെടുത്തു .. നിറയൊഴിച്ചു എന്നതു കുറ്റം ​തന്നെയാണ്. എന്നാല്‍ അദ്ദേഹം ചെയ്യുന്നതു അദ്ദേഹത്തിന്‍റ്റെ ജോലിയാണു എന്നതു നമ്മള്‍ വിസ്മരിച്ചുകൂടാ. 

ആ പ്രത്യേക രാഷ്ടീയ പാര്‍ട്ടിയും ഈ ഉദ്ദ്യോഗസ്ഥനും തമ്മില്‍ എന്താണു ബന്ധം ??? ഒന്നുമില്ല. എന്താണു വൈരാഗ്യം ??? ഒന്നുമില്ല.... 

സമരം നടക്കുന്നതു പള്ളി സെമിനാരിയില്‍ അല്ല. ആശ്രമത്തില്‍ അല്ല... മറിച്ചു  ഒരുപറ്റം അക്രമാസക്തമായ സമൂഹത്തിന്‍റെ നടുവില്‍ അണ്. 

തല്ലുകൊള്ളുന്നവന്‍റെ  മാനസീകാവസ്ഥ മനസ്സിലാക്കുന്ന ജനങ്ങള്‍ തല്ലുന്നവന്റെ  മാനസീക സംഘര്‍ഷം കൂടി മനസിലാക്കേണ്ടിയിരിക്കുന്നു... 

ആരേയും അടച്ചു അക്ഷേപിക്കുവാന്‍ ഈ ഉള്ളവന്‍ ആളല്ല. എന്നിരുന്നാലും . പറയാതെ തരമില്ല 

അനുവാദമില്ലതെ വെടിവച്ചു എന്നതാണു പ്രശ്നമെങ്കില്‍ അതിനു നിയമ നടപടികള്‍ സ്വീകരിക്കുകയാണുവേണ്ടത്. ടിവി ചാനലുകള്‍ ഈ അവിഹിത വെടിവയ്പ്പിനെ ചാകരപോലെ സ്വീകരിച്ചു...( അവരുടെ ജോലി അതാണു എന്നു പറഞ്ഞും സമാധാനിക്കന്‍ വയ്യാ. ) 

ആകാശത്തേക്കു വെടി വയ്ക്കാഞ്ഞതു നന്നായി എന്നാണു ഒരു പ്രത്യേക സംഘടനയുടെ വക്താവ് പറഞ്ഞത്. അതിനു കാരണവും അദ്ദേഹം വ്യക്തമാക്കി...നേരെ നേരെ വെടിവച്ചാല്‍ ആര്‍ക്കും കൊള്ളില്ല. മറിച്ചു ആകാശത്തേക്കു അയാല്‍ ഒരുപക്ഷെ കാക്കകള്‍ ചത്തുപൊങ്ങിയാല്‍ എന്തു ചെയ്യുമെന്നായിരുന്നു... 

കാക്കകളുടെ കാര്യത്തില്‍ ഇത്രക്കു വ്യാകുലപ്പെടുന്ന നേതാക്കന്മാര്‍ ഉണ്ടെങ്കില്‍ പിന്നെ പേടിക്കനൊന്നുമില്ല എന്നു സമാധാനിക്കുവാനും തരമില്ല നമുക്ക്... 

ഒരു പക്ഷെ ടിവി  സീരിയലുകളുടെ അതിപ്രസരം ആവും ഈ കഴിഞ്ഞിട നമ്മള്‍ കണ്ട കരച്ചില്‍ പ്രകടനം .... എന്താണു അതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചതു എന്നു ചോദിച്ചാല്‍ ഉത്തരം മുട്ടിപ്പോകും പലര്‍ക്കും,,,

കരച്ചില്‍ ഒരു തെറ്റാണെന്ന് ഈ ഉള്ളവന്‍ പറഞ്ഞിട്ടില്ല, പറയുകയും ഇല്ല... കാര്യങ്ങളെ വൈകാരികമായി കാണുന്നതും ഒരിക്കലും  തെറ്റല്ല, പക്ഷെ ഇത് ഇത്തിരി കടന്ന പ്രയോഗം തന്നെ അല്ലേ എന്നൊരു ചോദ്യം അവശേഷിക്കുന്നു...  അല്ലെങ്കില്‍ത്തന്നെ ജനങ്ങളെ  നയിക്കേണ്ടിയ പ്രധിനിധി ഇത്തരത്തില്‍ ഉള്ള ഒരു സാഹചര്യത്തില്‍  വാവിട്ടു കരയുന്നത് ഒരു നല്ല നേതാവിന് ചേര്‍ന്ന നടപടിയാണോ എന്ന് സംശയിക്കണ്ട കാര്യംതന്നെ ഇല്ല എന്നതാണ് സത്യം. 

മന്ത്രിയായാല്‍ എന്തും ചെയ്യാം ... ( അത് പണ്ട്) ഇപ്പോള്‍ സ്തിഥി മാറി.. എല്ലാ ക്യാമറ കണ്ണുകളും പ്രമുഖരെ തേടി തേടി നടക്കുന്നു. 

ഫേസ് ബുക്ക്‌, ഓര്‍ക്കുട്ട് തുടങ്ങി സോഷ്യല്‍ നെറ്റ് വര്‍കിംഗ് സൈറ്റുകള്‍ ഇതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങി അംഗീകരിക്കുന്നു. ആര്‍ക്കും എന്ത് വീഡിയോ വേണമെങ്കിലും പോസ്റ്റ്‌ ചെഇയ്യമെന്നതു കൂടിയായപ്പോള്‍ എല്ലാം ഭംഗിയായി.

 ഒരു അര്‍ഥത്തില്‍ നല്ലതാണെങ്കിലും മറ്റൊരു രീതിയില്‍ നോക്കുമ്പോള്‍ അതിനു അതിന്റെതായ മോശ വശങ്ങളും ഉണ്ടെന്ന വസ്തുത വിസ്മരിച്ചുകൂടാ. 

അമ്മച്ചി മരിച്ചാലും ഇല്ലങ്കിലും അടുത്ത പത്താം തീയതി ഓര്‍മ കുര്‍ബാന  നടത്തുമെന്ന് പറയുന്നവനോട് എന്ത് പറയാന്‍.....

കര്‍മ്മ പരിപാടികള്‍ക്കും പ്രവര്‍ത്തന പ്രസ്താവനകള്‍ക്കും മാത്രം ഒരു പഞ്ഞവുമില്ല  ഇവിടെ. എല്ലാവരും കൂടി എന്തൊക്കെയോ ചെയയ്യുന്നു. അതിന്‍റെ ഇടയില്‍ വേണ്ടതും വേണ്ടാത്തതുമായ നടപടികള്‍ മന്ദ്രിസഭയില്‍ വരെ...... ! പണ്ടൊക്കെ കണ്ടമാനം ഞെട്ടി തെറിച്ചാല്‍ മാത്രമേ മന്ത്രി ആവുകയുള്ളൂ.. വേണ്ടതിനും വേണ്ടിയത്തിനും എല്ലാം ഞെട്ടല്‍ പ്രകടിപ്പിക്കണം. ഇപ്പോള്‍ സ്തിഥി ശകലം മാറി. ആവശ്യത്തില്‍ കൂടുതല്‍ ഞെട്ടാന്‍ ആരും തയ്യാറാവുന്നില്ല.. ( നല്ലത് അഭിനന്ദനങ്ങള്‍.... ! )   ഭരിച്ചു ഭരിച്ചു ആരും ഞെട്ടിക്കതിരുന്നാല്‍ മതി. .... !! വാല്‍കഷ്ണം : കലാലയ വാതില്‍ക്കല്‍ പൊട്ടിച്ച ആ വെടി സത്യത്തില്‍ അവിടെ പ്രയോഗിക്കേണ്ട ഒന്നായിരുന്നില്ല......  ( അദ്ദേഹത്തോട് ഒരു ചോദ്യം: ഇനിയും ഉണ്ടകള്‍ ബാക്കിയുണ്ടോ ????  )