About Me

My photo
ഒരു സാദാ മനുഷ്യന്‍, സമകാലിക സംഭവങ്ങളില്‍ കണ്ണോടിക്കാന്‍ ഇഷ്ട്ടപ്പെടുന്നവന്‍

Thursday, November 10, 2011

ശശി അഥവാ ശശി...... !!



മഴവെള്ളം പോലെ ഒരു കുട്ടിക്കാലം.... എത്ര സുന്ദരമായ വരികള്‍.. ആ പാട്ട് കേള്‍ക്കുമ്പോഴൊക്കെ കുട്ടിക്കാലം ഓര്‍മയില്‍ വരും.. 
എന്തുരസമായിരുന്നു അന്നൊക്കെ. ജൂണ്‍ ഒന്നാംതീയതി പെയ്യുന്ന മഴയില്‍ നനഞ്ഞു ഒട്ടി സ്കൂളില്‍ പോകുന്നത് ഇന്നലത്തെ പോലെ ഓര്‍ക്കുന്നു ഇന്നും..   എന്നൊക്കെ മഴ പെയ്താലും ഇല്ലങ്കിലും സ്കൂള്‍ തുറക്കുന്ന അന്ന് ഉറപ്പായും ഒരു മഴയുണ്ട് .... 
പുതിയ ക്ലാസ്സില്‍ ആദ്യത്തെ ഒന്നുരണ്ടു ആഴ്ച്ച പേടിച്ചാണ് ഇരിക്കുന്നത്. കാരണം ടീച്ചര്‍ ഇതു ടൈപ്പ് ആണ്... എങ്ങനെ ഒക്കെ ടീച്ചറെ പറ്റിക്കാം എന്നൊക്കെ ഒന്ന് പഠിച്ചു വരാനുള്ള ഒരു താമസം. ( സ്വഭാവ ഗുണം ) 
എല്ലാ ക്ലാസ്സിലും ഒന്നാം നംബര്‍ ഞാന്‍ തന്നെ ആയിരുന്നു. പഠിത്തത്തിന്റെ കാര്യത്തില്‍ ആണ് എന്ന് വിചാരിച്ചെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഞാന്‍ പറഞ്ഞത്‌ ക്ലാസ്സിലെ റോള്‍ നമ്പറിന്റെ കാര്യമാണ്. എന്‍റെ പേര് ആരംഭിക്കുന്നത് 'എ' യും 'ബി' യും ചേര്‍ന്നിട്ടാണ് അതുകൊണ്ട് എങ്ങനെ കറക്കി കുത്തി നോക്കിയാലും ഒന്നാമത്തെ നേര്‍ച്ചക്കോഴി ഈ ഉള്ളവന്‍ തന്നെ ആയിരുന്നു എക്കാലവും. 
പുതിയ ഇതു ടീച്ചര്‍ വന്നാലും ആദ്യം ചോദിക്കുക ''ആരാണ് ആദ്യ  നമ്പര്‍... ഹോം വര്‍ക്ക്‌ ബുക്ക്‌ എടുത്തു കൊണ്ടു വാ......''
ദൈവമേ.. അന്ന് കഷ്ടകാലത്തിനു ഈ ഉള്ളവന്‍ മറന്നിട്ടുണ്ടാവും... 
ചോദ്യം : ഹോം വര്‍ക്ക്‌ എവിടെ ??? 
ഉത്തരം : മൌനം..  
വീണ്ടും ഉച്ചസ്ഥായില്‍ ചോദ്യം ... ബുക്ക്‌ എവിടെയാണെന്ന് ?????
ഉത്തരം : മറന്നു പോയി സാര്‍... 
പിന്നീട് പത്തുമിനിട്ടു നേരം മറ്റുള്ള കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ ചാനല്‍ ആണ്. എന്ത് ചെയ്യാന്‍.. സമസ്ത അപരാധവും ഏറ്റുപറഞ്ഞു വീണ്ടും അടുത്ത ദിവസം. 
ഇക്കുറി നേരത്തെ തന്നെ നാളയെക്കുറിച്ച് ഓര്‍ത്തു. വീട്ടില്‍ എത്തിയ അപ്പോള്‍ തന്നെ ഹോം വര്‍ക്ക്‌ ചെയ്തു തീര്‍ത്തു. രാജാവിനെ പോലെ കിടന്നുറങ്ങി. 
അടുത്ത പ്രഭാതം.. ടീച്ചര്‍ ഇന്ന് എന്നേ വിളിച്ചു ചോദിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന എനിക്ക് നിരാശനാകേണ്ടിവന്നു. കാരണം അന്ന് ആരോടും അതിനെ പറ്റി ചോദിച്ചില്ല.. പാവം ഞാന്‍ ''ശശി''.... ( ഇപ്പോഴത്തെ കുട്ടികളുടെ ഭാഷയില്‍ അതാണ് പ്രയോഗം ദയവായി ആ പേരുള്ളവര്‍ ക്ഷമിക്കുക ).... 
വീണ്ടും അടുത്ത പ്രഭാതം.. അന്നും പതിവുപോലെ സ്കൂള്‍ തുടങ്ങി.. അതേ ക്ലാസ്, അതേ ടീച്ചര്‍.. ഇക്കുറി വീണ്ടും അതേ ചോദ്യം...  ഹോം വര്‍ക്ക്‌ എവിടെ ??? 
അഭിമാനത്തോടെ ബാഗ്‌ തുറന്നു നോക്കി. ഭാഗ്യം ഇന്ന് സൂക്ഷം ആ ബുക്ക്‌ മറന്നു. വീണ്ടും ടോം ആന്‍ഡ്‌ ജെറി കണ്ടു കൂടുകാര്‍. 
തല്ലുകൊള്ളുന്നതിലും വേദനാജനകം ആയിരുന്നു മറ്റു കുട്ടികളുടെ മുന്നില്‍ വച്ചുള്ള ആ വാക്കുകള്‍.. 
ഒടുവില്‍ ഞാന്‍ തീരുമാനിച്ചു. ഇനി എന്നും അടി വാങ്ങിച്ചിട്ട് തന്നെ കാര്യം. ( അങ്ങനെയെങ്കിലും ടീച്ചര്‍ നന്നയാലോ???)
നിരന്തര പോരാട്ടങ്ങള്‍ക്കൊടുവില്‍ അത് സംഭവിച്ചു എന്ന് കരുതണ്ടാ.. ഒരു ചുക്കും നടന്നില്ല, ഒരു കാര്യവുമില്ലാതെ അടിവാങ്ങിച്ചു കൂട്ടിയത് മിച്ചം. 

വളരെ നാളുകളുടെ ഗവേഷണത്തിന്റെ ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു... ഇതെല്ലം സംഭവിച്ചത് എന്‍റെ നമ്പറിന്റെ കുഴപ്പമാണെന്ന്. ഏതെങ്കിലും ഒരു അബ്ദുള്‍ ഖാദര്‍ എന്‍റെ മുന്നില്‍ ഉണ്ടാവണമേ എന്ന് ആശിച്ചു. ഏതെങ്കിലും ഒരു ആബേല്‍ എന്‍റെ മുന്‍പില്‍ ഉണ്ടാകണമേ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു..  പക്ഷെ ഉണ്ടായില്ല. 
അങ്ങനെ ഒന്നും ക്ലാസ് തൊട്ടു പത്താം ക്ലാസ് വരെ. .... ഒന്നാമത്തെ ബഞ്ച് ഒന്നാമത്തെ ആളായി ഞാന്‍ ഇരുന്നു.
പിന്നീട് ഉന്നത വിദ്യാഭാസം ആരംഭിച്ചപ്പോള്‍ ഞാന്‍ മനസിലാക്കി ഈ പേരിനു ഗുണം പലതാണെന്ന്.... കാരണം അവിടെ ഒരുക്കലും ഒന്നാമത്തെ പേരുകാരനെ വിളിക്കില്ല, ചോദ്യങ്ങള്‍ മുഴുവന്‍ ലാസ്റ്റ് തുടങ്ങി മുന്നോട്ട് .... ( ഒരേ ഒരു വത്യാസം ... ഇവിടെ ടോം ആന്‍ഡ്‌ ജെറി ഇല്ല.. മറിച്ചു ആക്ഷേപ സരങ്ങള്‍ കൊണ്ടു കൊന്നു കൊല വിളിക്കുന്നു വാദ്ധ്യാര്‍.. ).. പക്ഷെ സെമിനാര്‍ കാര്യത്തില്‍ നേരെ വിപരീതം.  
ചോദ്യം : ഒന്നാം നമ്പര്‍ എവിടെ ???? 
ഉത്തരം : ഇവിടെ ഉണ്ട് സാര്‍ ..
സെമിനാര്‍ നറുക്ക് നമുക്ക് തന്നെ..  ആദ്യത്തെ അഞ്ചുപേര്‍ സെമിനാര്‍ എടുക്കും. ആറാംമത്തവന്‍ അവന്‍റെ ദിവസം നോക്കി മുങ്ങും... എഴാം കക്ഷിയും അതുപോലെ തന്നെ. സെമിനാര്‍ മുടങ്ങി.. രണ്ടു ദിവസം ആകുമ്പോള്‍ ആ കളി അതോടെ തീരും. ആദ്യത്തെ അഞ്ചുപേര്‍ വീണ്ടും'' ശശി''... അതില്‍ ഏറ്റവും വലിയ ശശി ഈ ഉള്ളവന്‍ എന്ന് എടുത്തു പറയേണ്ട കാര്യം ഇല്ലല്ലോ..  
ഇന്നും ആ പഴയ സ്കൂളിന്റെ മുന്നിലൂടെ നടക്കുമ്പോള്‍ ഞാന്‍ ഉള്ളിലേക്ക്  നോക്കും.. പ്രതേകിച്ചു ടോം ആന്‍ഡ്‌ ജെറി നടക്കുന്നുണ്ടോ എന്നാണ് നോക്കുന്നത്. ഏതെങ്കിലും ഒരു ഒന്നാം നമ്പരുകാരന്‍ ഹത ഭാഗ്യന്‍ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ഓടിക്കുന്നുണ്ടാവും അവിടെ. 
പണ്ടു ചൂടോടെ ഫിസിക്സ്‌ പഠിപ്പിച്ച  ലീലാമ്മ ടീച്ചറെ സവിനയം ഓര്‍ക്കുന്നു.. നന്ദി.. .....അന്ന് പറഞ്ഞുതന്ന പലതും പില്‍ക്കാലത്ത് ഉപയോഗപ്പെട്ടു. ചൂടുള്ള ഫിസിക്സ്‌ ഇന്ന് കേരളത്തില്‍ അന്യമായിരിക്കുന്നു. കാരണം ഇപ്പോള്‍ കുട്ടികളെ തല്ലുവാന്‍ പാടുള്ളതല്ല. തല്ലിയാല്‍ മാത്രമേ പഠിക്കൂ എന്നതും അല്ലങ്കില്‍ തല്ലി മാത്രമേ പഠിപ്പിക്കുവാന്‍ അറിയൂ എന്നതും ശരിയായ ഒന്നായി കാണുവാന്‍ പാടുള്ളതല്ല. ഈ ഉള്ളവന്‍ അതില്‍ വലിയ തെറ്റൊന്നും കാണുന്നില്ല എന്നതാണ് അഭിപ്രായം. 
കുട്ടികളില്‍ തെറ്റ് കണ്ടാല്‍ ശിക്ഷിക്കുന്നതില്‍ എന്താണ് തെറ്റ്??? അല്ലങ്കില്‍ പഠിത്തം നേരെ അല്ലങ്കില്‍ ഒന്ന് കൊടുത്താല്‍ എന്താണ് തെറ്റ്. ഒരു തെറ്റുമില്ല. എന്നാല്‍ അത് അതിന്‍റെ രീതിയില്‍ വേണം എന്നുള്ളത് വിസ്മരിച്ചു കൂടാ. 
ചില കാര്യങ്ങള്‍ വികസനത്തിന്റെ ഭാഗമായി മാറ്റാം, ചിലത് സംസ്കാരത്തിന്‍റെ ഭാഗമായി മാറ്റാം. എന്നുവച്ച് അമേരിക്കന്‍ സംസ്കാരം അംഗീകരിക്കാം പാടുള്ളതാണോ??? സ്വന്തം അപ്പന്‍ മകനെ അടിച്ചാല്‍ ഉടന്‍ തന്നെ പോലീസില്‍ വിളിക്കുവാന്‍ പഠിപ്പിക്കുന്ന സ്കൂള്‍  അധ്യാപകര്‍. എല്ലാം തൊണ്ട തൊടാതെ വിഴുങ്ങുവാന്‍ പ്രേരിതനാകുന്ന മലയാളി ഇനി എന്നാണാവോ ഇമ്മാതിരി കാര്യങ്ങള്‍ മനസിലാക്കുക.. 

ഗുണപാഠം: കുട്ടികള്‍ക്ക് പേരിടുമ്പോള്‍ സൂക്ഷിക്കുക, ഒരു പക്ഷെ അവന്‍/ അവള്‍ ആകും അക്കാലത്തെ ഏറ്റവും മികച്ച കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് അഥവാ ''ശശി'' ( എന്‍റെ  ഈ നമ്പര്‍ കുട്ടിക്കാലത്ത്  ഉണ്ടാക്കീട്ടുള്ള പ്രത്യാഖാതങ്ങള്‍ വളരെ ആണെങ്കിലും ഞാന്‍ അഭിമാനിക്കുന്നു അതില്‍....!! ചൂടുള്ള ഫിസിക്സ്‌ അന്യമായതില്‍ ഖേതം പ്രകടിപ്പിക്കുന്നു..  ഒരു കുട്ടിക്കാല സ്മരണ അയവിറക്കിയപ്പോള്‍  അറിഞ്ഞോ അറിയാതെയോ ശിശുവായ പോലെ.... വീണ്ടും ശശി ആകാതിരുന്നാല്‍ മതിയായിരുന്നു : ) :)  :)  ...... )


Wednesday, October 19, 2011

വലിയ വെടി നാല്... ചെറിയ വെടി നാല്....




പാവപെട്ടവന്‍ ജീവ രക്ഷാര്‍ഥം തോക്കെടുത്താല്‍ അതും കുറ്റം.... ഈ ഉള്ളവന്‍റെ  ചിന്താഗതി ഇങ്ങനെയാണ് . കട്ടപ്പാരയും, കമ്പിവടിയും, വടിവാളും കൊണ്ടു പാഞ്ഞടുക്കുന്നവനെ പിന്നെ കെട്ടി പിടിച്ചു ഉമ്മ കൊടുക്കണമെന്നാണു പറയുന്നതെങ്കില്‍ അതില്‍ എന്തു വസ്തവം ഉണ്ട് എന്നു വിശകലനം ചെയ്യേണ്ടിരിക്കുന്നു എന്നതു തര്‍ക്കമില്ലാത്ത ഒന്നായി അവശേഷിക്കുന്നു ഇവിടെ. 

തോക്കെടുത്തു .. നിറയൊഴിച്ചു എന്നതു കുറ്റം ​തന്നെയാണ്. എന്നാല്‍ അദ്ദേഹം ചെയ്യുന്നതു അദ്ദേഹത്തിന്‍റ്റെ ജോലിയാണു എന്നതു നമ്മള്‍ വിസ്മരിച്ചുകൂടാ. 

ആ പ്രത്യേക രാഷ്ടീയ പാര്‍ട്ടിയും ഈ ഉദ്ദ്യോഗസ്ഥനും തമ്മില്‍ എന്താണു ബന്ധം ??? ഒന്നുമില്ല. എന്താണു വൈരാഗ്യം ??? ഒന്നുമില്ല.... 

സമരം നടക്കുന്നതു പള്ളി സെമിനാരിയില്‍ അല്ല. ആശ്രമത്തില്‍ അല്ല... മറിച്ചു  ഒരുപറ്റം അക്രമാസക്തമായ സമൂഹത്തിന്‍റെ നടുവില്‍ അണ്. 

തല്ലുകൊള്ളുന്നവന്‍റെ  മാനസീകാവസ്ഥ മനസ്സിലാക്കുന്ന ജനങ്ങള്‍ തല്ലുന്നവന്റെ  മാനസീക സംഘര്‍ഷം കൂടി മനസിലാക്കേണ്ടിയിരിക്കുന്നു... 

ആരേയും അടച്ചു അക്ഷേപിക്കുവാന്‍ ഈ ഉള്ളവന്‍ ആളല്ല. എന്നിരുന്നാലും . പറയാതെ തരമില്ല 

അനുവാദമില്ലതെ വെടിവച്ചു എന്നതാണു പ്രശ്നമെങ്കില്‍ അതിനു നിയമ നടപടികള്‍ സ്വീകരിക്കുകയാണുവേണ്ടത്. ടിവി ചാനലുകള്‍ ഈ അവിഹിത വെടിവയ്പ്പിനെ ചാകരപോലെ സ്വീകരിച്ചു...( അവരുടെ ജോലി അതാണു എന്നു പറഞ്ഞും സമാധാനിക്കന്‍ വയ്യാ. ) 

ആകാശത്തേക്കു വെടി വയ്ക്കാഞ്ഞതു നന്നായി എന്നാണു ഒരു പ്രത്യേക സംഘടനയുടെ വക്താവ് പറഞ്ഞത്. അതിനു കാരണവും അദ്ദേഹം വ്യക്തമാക്കി...നേരെ നേരെ വെടിവച്ചാല്‍ ആര്‍ക്കും കൊള്ളില്ല. മറിച്ചു ആകാശത്തേക്കു അയാല്‍ ഒരുപക്ഷെ കാക്കകള്‍ ചത്തുപൊങ്ങിയാല്‍ എന്തു ചെയ്യുമെന്നായിരുന്നു... 

കാക്കകളുടെ കാര്യത്തില്‍ ഇത്രക്കു വ്യാകുലപ്പെടുന്ന നേതാക്കന്മാര്‍ ഉണ്ടെങ്കില്‍ പിന്നെ പേടിക്കനൊന്നുമില്ല എന്നു സമാധാനിക്കുവാനും തരമില്ല നമുക്ക്... 

ഒരു പക്ഷെ ടിവി  സീരിയലുകളുടെ അതിപ്രസരം ആവും ഈ കഴിഞ്ഞിട നമ്മള്‍ കണ്ട കരച്ചില്‍ പ്രകടനം .... എന്താണു അതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചതു എന്നു ചോദിച്ചാല്‍ ഉത്തരം മുട്ടിപ്പോകും പലര്‍ക്കും,,,

കരച്ചില്‍ ഒരു തെറ്റാണെന്ന് ഈ ഉള്ളവന്‍ പറഞ്ഞിട്ടില്ല, പറയുകയും ഇല്ല... കാര്യങ്ങളെ വൈകാരികമായി കാണുന്നതും ഒരിക്കലും  തെറ്റല്ല, പക്ഷെ ഇത് ഇത്തിരി കടന്ന പ്രയോഗം തന്നെ അല്ലേ എന്നൊരു ചോദ്യം അവശേഷിക്കുന്നു...  അല്ലെങ്കില്‍ത്തന്നെ ജനങ്ങളെ  നയിക്കേണ്ടിയ പ്രധിനിധി ഇത്തരത്തില്‍ ഉള്ള ഒരു സാഹചര്യത്തില്‍  വാവിട്ടു കരയുന്നത് ഒരു നല്ല നേതാവിന് ചേര്‍ന്ന നടപടിയാണോ എന്ന് സംശയിക്കണ്ട കാര്യംതന്നെ ഇല്ല എന്നതാണ് സത്യം. 

മന്ത്രിയായാല്‍ എന്തും ചെയ്യാം ... ( അത് പണ്ട്) ഇപ്പോള്‍ സ്തിഥി മാറി.. എല്ലാ ക്യാമറ കണ്ണുകളും പ്രമുഖരെ തേടി തേടി നടക്കുന്നു. 

ഫേസ് ബുക്ക്‌, ഓര്‍ക്കുട്ട് തുടങ്ങി സോഷ്യല്‍ നെറ്റ് വര്‍കിംഗ് സൈറ്റുകള്‍ ഇതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങി അംഗീകരിക്കുന്നു. ആര്‍ക്കും എന്ത് വീഡിയോ വേണമെങ്കിലും പോസ്റ്റ്‌ ചെഇയ്യമെന്നതു കൂടിയായപ്പോള്‍ എല്ലാം ഭംഗിയായി.

 ഒരു അര്‍ഥത്തില്‍ നല്ലതാണെങ്കിലും മറ്റൊരു രീതിയില്‍ നോക്കുമ്പോള്‍ അതിനു അതിന്റെതായ മോശ വശങ്ങളും ഉണ്ടെന്ന വസ്തുത വിസ്മരിച്ചുകൂടാ. 

അമ്മച്ചി മരിച്ചാലും ഇല്ലങ്കിലും അടുത്ത പത്താം തീയതി ഓര്‍മ കുര്‍ബാന  നടത്തുമെന്ന് പറയുന്നവനോട് എന്ത് പറയാന്‍.....

കര്‍മ്മ പരിപാടികള്‍ക്കും പ്രവര്‍ത്തന പ്രസ്താവനകള്‍ക്കും മാത്രം ഒരു പഞ്ഞവുമില്ല  ഇവിടെ. എല്ലാവരും കൂടി എന്തൊക്കെയോ ചെയയ്യുന്നു. അതിന്‍റെ ഇടയില്‍ വേണ്ടതും വേണ്ടാത്തതുമായ നടപടികള്‍ മന്ദ്രിസഭയില്‍ വരെ...... ! പണ്ടൊക്കെ കണ്ടമാനം ഞെട്ടി തെറിച്ചാല്‍ മാത്രമേ മന്ത്രി ആവുകയുള്ളൂ.. വേണ്ടതിനും വേണ്ടിയത്തിനും എല്ലാം ഞെട്ടല്‍ പ്രകടിപ്പിക്കണം. ഇപ്പോള്‍ സ്തിഥി ശകലം മാറി. ആവശ്യത്തില്‍ കൂടുതല്‍ ഞെട്ടാന്‍ ആരും തയ്യാറാവുന്നില്ല.. ( നല്ലത് അഭിനന്ദനങ്ങള്‍.... ! )   ഭരിച്ചു ഭരിച്ചു ആരും ഞെട്ടിക്കതിരുന്നാല്‍ മതി. .... !! 



വാല്‍കഷ്ണം : കലാലയ വാതില്‍ക്കല്‍ പൊട്ടിച്ച ആ വെടി സത്യത്തില്‍ അവിടെ പ്രയോഗിക്കേണ്ട ഒന്നായിരുന്നില്ല......  ( അദ്ദേഹത്തോട് ഒരു ചോദ്യം: ഇനിയും ഉണ്ടകള്‍ ബാക്കിയുണ്ടോ ????  )

Monday, April 11, 2011

ബഹുജനം പലവിധം ഉപയോഗം പലവിധം



പാര്‍ട്ടി എന്നെ വേണ്ടവണ്ണം ഉപയോഗിച്ചില്ല എന്ന പരാതിയാവും ഒരു പക്ഷെ ഈ കഴിഞ്ഞ നാളില്‍ കണ്ട അരാജകത്വാം . ശ്രീമതി സിന്ധു ജോയി പങ്കെടുത്ത മീറ്റിങ്ങില്‍ ചീമുട്ടയുടെ അനുഗ്രഹ വര്‍ഷം കൊണ്ടു വേണ്ടവണ്ണം ഉപയോഗിച്ചു പാര്‍ട്ടി. ഇങ്ങനെയൊരു ഉപയോഗിക്കല്‍ ആരും തന്നെ മനസ്സില്‍ പോലും സ്വപ്നം കണ്ടിട്ടുണ്ടാവുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നതാണു നഗ്നമായ സത്യം . 
മനസ്സില്‍ "ലഡ്ഡു" പൊട്ടിച്ചവര്‍ പലരും ഉണ്ടാവും. അതൊക്കെ വെറുതേയാണു എന്ന വസ്തുത മനസ്സിലാക്കിയല്‍ അവര്‍ക്കു നന്ന്.. 


ഹെലികോപ്റ്ററില്‍ പറന്നാല്‍ അതും രാഷ്ട്രീയ ലംഘനമെന്നു പറയുന്നു ചിലര്‍ 


അതിവേഗം ബഹു ദൂരം ​വീണ്ടും സംഭവിക്കുമോ???? 
മൂന്നാര്‍ ദൌത്യ സേന തുരുമ്പു പിടിക്കുമോ ??? 


ധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിനൊടുവില്‍ സത്യത്തിനും ധര്‍മ്മത്തിനും ഒടുവില്‍ വിജയം ഉണ്ടായീ എന്നു ജയിക്കുന്ന കക്ഷി പറയുമ്പൊഴാണു ഈ ഉള്ളവരുടെ മനസ്സില്‍ ലഡ്ഡു പൊട്ടുവന്‍ പൊകുന്നത്.. ( ലഡ്ഡുവല്ലേ, സാരമില്ല പൊട്ടട്ടെ എന്നു കരുതുവാന്‍ വയ്യാ) 


ഭരണം ആരു കൊണ്ടുപോയാലും ഞാന്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കും എന്നു പറഞ്ഞ മന്ദ്രിക്കു നമോവാകം... 


പാര്‍ട്ടികള്‍ വീണ്ടും വീണ്ടും മാറി മാറി വ്യക്തികളെ ഉപയോഗിക്കട്ടെ.. നല്ലതു....  ആഭിനന്ദനങ്ങള്‍..... 


ആരുടെ മാവാണു പൂക്കുവാന്‍ പോകുന്നതു എന്നു കാത്തിരുന്നു കാണാം....





Saturday, March 5, 2011

നാരി ഭരിച്ചിടം നാരകം നട്ടിടം

നാരകം എന്നാണ് നട്ടത് എന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നത് പറയാതെ വൈയ്യാ. കാരണം എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കുത്തും വഴക്കും വക്കാണവും ആയി ഇപ്പോള്‍. മുന്‍പും കേരള രക്ഷ്ട്രീയത്തിനു അത് തന്നെ യാണ് മുഖ മുദ്ര.. എന്നിരുന്നാലും ഇടക്കാലത്ത്, ഇടതു പക്ഷ, വലതു പക്ഷ സര്‍ക്കാര്‍ മാറി മാറി വന്നോപ്പോഴും അത്യാവശ്യം തരക്കേടില്ലാതെ ഭരണം കാഴ്ച വച്ച് ഇരുകൂട്ടരും എന്നത് പറയാതെ തരമില്ല. ഇപ്പോള്‍ സ്തിഥി മാറി. നാട് ഓടുമ്പോള്‍ പുറകെ കയറും കൊണ്ടു നേതാക്കള്‍ ഓടിത്തുടങ്ങി എന്നതാണ് വസ്തുത.
ശ്രീ വി എസ് ന്‍റെ മകന്‍ എന്ത് ചെയ്തു എന്നതിന് അദ്ദേഹത്തിന്‍റെ രക്ഷ്ട്രീയവും ആയി എന്താണ് ബന്ധം??? എന്താണ് പ്രസക്തി ??? അതും അദ്ദേഹത്തിന്‍റെ രാഷ്ട്രീയവുമായി മനപ്പൂര്‍വ്വം കൂട്ടികുഴച്ചു എന്നത് വ്യക്തമായ സംഗതി ആണെന്നും പറയാതെ തരമില്ല.

തിരഞ്ഞെടുപ്പ് കാലം അയല്‍ എന്തെങ്കിലും കാര്യങ്ങള്‍ പൊക്കി വിടുന്നത് കാണികള്‍ക്ക് രസമാണെങ്കിലും അത്ര ശരിയായി തോന്നുന്നില്ല ഈ ഉള്ളവന് ( ചിലപ്പോള്‍ അടിയുടെ കുറവാവും ) .. എന്താണ് ഇതാണ് ചെയ്യ്യുന്നത് എന്നാ വ്യക്തമായ ബോധം ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍.. അതു പായാതെ വൈയ്യാ.

ബഹുമാനപ്പെട്ട മുന്‍ മന്ത്രി ജയില്‍ ശിക്ഷക്ക് പോകുമ്പോള്‍ സ്വീകരണം നല്‍കി ഒരു പ്രത്യേക പാര്‍ട്ടി...... അത് മനപൂര്‍വം അദ്ദേഹത്തെ കളിയാക്കിയതാണ് എന്നൊരു തോന്നല്‍ ചിലര്‍ക്കെങ്കിലും ഇല്ലേ എന്ന് ചോദിക്കുനന്തില്‍ തെറ്റില്ല... കാരണം തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റം വിധിക്കപ്പെട്ട ഒരു വ്യക്തി.. ഒരു പക്ഷെ അദ്ദേഹം നിരപരാധി ആയിരിക്കാം അല്ലങ്കില്‍ അല്ലായിരിക്കാം.. എന്നാല്‍ ഇവിടെ പ്രശ്നം അതൊന്നുമല്ല. അദ്ദേഹത്തിന് തടവില്‍ പോയപ്പോള്‍ സ്വീകരണം കൊടുത്തത് ശരിയാണോ എന്നാണ്.

എന്നാണാവോ ഇവര്‍ തിരിഞ്ഞു ചിന്തിക്കുക.. ആര്‍ക്കറിയാം !!!


അമ്മയും അമ്മൂമയും വീണ്ടും വിലക്ക് ഏര്‍പ്പെടുത്തല്‍ പരിപാടി ആവിഷ്കരിച്ചു തുടങ്ങി... ഇത്തവണ സീരിയല്‍ താരങ്ങള്‍ ആണ് ഇരകള്‍. ( സംഘടനകള്‍ കാരണം നടക്കാന്‍ വയ്യ).. ശ്രീ സാഹിത്യകാരന്‍ എങ്ങനെ പ്രതികരിക്കുമെന്ന് നോക്കിയിരുന്നു കാണാം( മൌനം ഭജിച്ചാല്‍ നന്നായിരുന്നു ) കാരണം വേണ്ടതിനും അല്ലാത്തതിനും അഭിപ്രായങ്ങള്‍ പറയുന്നത് അദ്ദേഹത്തിന്‍റെ ഒരു ജന്മാഭിലഷം ആണോ എന്ന് വരെ തോന്നിപ്പോകും ചിലപ്പോള്‍.....


നന്നായി ഭരണം കാഴ്ച വച്ച സഖാവിന്റെ നോമിനഷനെ ചൊല്ലി കടി പിടി വേറേ.... കേന്ദ്രവും, അതിനു മുകളില്‍ വേറേ പ്രത്യേക സംഘങ്ങളും എല്ലാം ഒരുപോലെ കടി പിടി എന്നതാണ് തമാശ.( ഇലക്ഷന് മുന്‍പ് തീരുമാനം ആകുമോ എന്തോ )

സ്വന്തം കീശയില്‍ ബോംബുമായി ചിലര്‍.. അതിനും ന്യായീകരണം ഉണ്ട് നേതാക്കന്മാര്‍ക്ക്..
ആ പ്രത്യേക പാര്‍ട്ടിയുടെ മന്ത്രി പറയുകയുണ്ടായി ബോംബുസ്പോടനത്തെ ചൊല്ലി അനേഷണം ഒന്നും വേണ്ട എന്ന്. അതിനുള്ള വിശദീകരണവും അതിലും രസം. അന്ന്വേഷണം തുണ്ടാങ്ങിയാല്‍ അത് കൊണ്ഗ്രസ്സിലും ബിജെപി യിലും കമ്മുണിസ്റ്റു പാര്‍ടിയിലും ഒന്നും നിലക്കില്ല എന്ന്.. അദ്ദേഹം എന്താണ് ഉദ്ദേശിച്ചത് എന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ച്‌ ചോദിച്ചിട്ടും ആര്‍ക്കും പിടി നല്‍കാതെ വളരെ വിദഗ്തമായ് മുങ്ങുകയും ഉണ്ടായി.... ( ബോംബു ഉള്ളിടത്തെ സ്പോടനം ഉണ്ടാവൂ എന്ന് ഒരു മന്ത്രിയും പറയാത്തത് നന്നായി )

നാരി ഭരിക്കഞ്ഞിട്ടും നാരകം നടാഞ്ഞിട്ടും ഇതാണ് അവസ്ഥ...

പുതിയ തിരഞ്ഞെടുപ്പും അതിന്‍റെ ഫലവും ഉറ്റു നോക്കി ഇരിക്കുന്ന പാവപെട്ടവര്‍...... ഇതു ഗതിയില്‍ ആവുമോ എന്തോ....!!!! കാത്തിരുന്നു കാണാം. ഒരു നല്ല ഭരണം ഉണ്ടാവുമോ ???? ഒരു നല്ല കാലം വരുമോ???? അല്ലങ്കില്‍ എന്നാണ് ഈ അനീതിക്കെല്ലാം അറുതി ഉണ്ടാവുക???
സംശയം ബാക്കി..
നന്നാവും.. നന്നവതിരിക്കില്ല..... ( വെറുതേ എങ്കിലും ആശിക്കാമല്ലോ.. )