About Me

My photo
ഒരു സാദാ മനുഷ്യന്‍, സമകാലിക സംഭവങ്ങളില്‍ കണ്ണോടിക്കാന്‍ ഇഷ്ട്ടപ്പെടുന്നവന്‍

Thursday, November 10, 2011

ശശി അഥവാ ശശി...... !!



മഴവെള്ളം പോലെ ഒരു കുട്ടിക്കാലം.... എത്ര സുന്ദരമായ വരികള്‍.. ആ പാട്ട് കേള്‍ക്കുമ്പോഴൊക്കെ കുട്ടിക്കാലം ഓര്‍മയില്‍ വരും.. 
എന്തുരസമായിരുന്നു അന്നൊക്കെ. ജൂണ്‍ ഒന്നാംതീയതി പെയ്യുന്ന മഴയില്‍ നനഞ്ഞു ഒട്ടി സ്കൂളില്‍ പോകുന്നത് ഇന്നലത്തെ പോലെ ഓര്‍ക്കുന്നു ഇന്നും..   എന്നൊക്കെ മഴ പെയ്താലും ഇല്ലങ്കിലും സ്കൂള്‍ തുറക്കുന്ന അന്ന് ഉറപ്പായും ഒരു മഴയുണ്ട് .... 
പുതിയ ക്ലാസ്സില്‍ ആദ്യത്തെ ഒന്നുരണ്ടു ആഴ്ച്ച പേടിച്ചാണ് ഇരിക്കുന്നത്. കാരണം ടീച്ചര്‍ ഇതു ടൈപ്പ് ആണ്... എങ്ങനെ ഒക്കെ ടീച്ചറെ പറ്റിക്കാം എന്നൊക്കെ ഒന്ന് പഠിച്ചു വരാനുള്ള ഒരു താമസം. ( സ്വഭാവ ഗുണം ) 
എല്ലാ ക്ലാസ്സിലും ഒന്നാം നംബര്‍ ഞാന്‍ തന്നെ ആയിരുന്നു. പഠിത്തത്തിന്റെ കാര്യത്തില്‍ ആണ് എന്ന് വിചാരിച്ചെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഞാന്‍ പറഞ്ഞത്‌ ക്ലാസ്സിലെ റോള്‍ നമ്പറിന്റെ കാര്യമാണ്. എന്‍റെ പേര് ആരംഭിക്കുന്നത് 'എ' യും 'ബി' യും ചേര്‍ന്നിട്ടാണ് അതുകൊണ്ട് എങ്ങനെ കറക്കി കുത്തി നോക്കിയാലും ഒന്നാമത്തെ നേര്‍ച്ചക്കോഴി ഈ ഉള്ളവന്‍ തന്നെ ആയിരുന്നു എക്കാലവും. 
പുതിയ ഇതു ടീച്ചര്‍ വന്നാലും ആദ്യം ചോദിക്കുക ''ആരാണ് ആദ്യ  നമ്പര്‍... ഹോം വര്‍ക്ക്‌ ബുക്ക്‌ എടുത്തു കൊണ്ടു വാ......''
ദൈവമേ.. അന്ന് കഷ്ടകാലത്തിനു ഈ ഉള്ളവന്‍ മറന്നിട്ടുണ്ടാവും... 
ചോദ്യം : ഹോം വര്‍ക്ക്‌ എവിടെ ??? 
ഉത്തരം : മൌനം..  
വീണ്ടും ഉച്ചസ്ഥായില്‍ ചോദ്യം ... ബുക്ക്‌ എവിടെയാണെന്ന് ?????
ഉത്തരം : മറന്നു പോയി സാര്‍... 
പിന്നീട് പത്തുമിനിട്ടു നേരം മറ്റുള്ള കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ ചാനല്‍ ആണ്. എന്ത് ചെയ്യാന്‍.. സമസ്ത അപരാധവും ഏറ്റുപറഞ്ഞു വീണ്ടും അടുത്ത ദിവസം. 
ഇക്കുറി നേരത്തെ തന്നെ നാളയെക്കുറിച്ച് ഓര്‍ത്തു. വീട്ടില്‍ എത്തിയ അപ്പോള്‍ തന്നെ ഹോം വര്‍ക്ക്‌ ചെയ്തു തീര്‍ത്തു. രാജാവിനെ പോലെ കിടന്നുറങ്ങി. 
അടുത്ത പ്രഭാതം.. ടീച്ചര്‍ ഇന്ന് എന്നേ വിളിച്ചു ചോദിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന എനിക്ക് നിരാശനാകേണ്ടിവന്നു. കാരണം അന്ന് ആരോടും അതിനെ പറ്റി ചോദിച്ചില്ല.. പാവം ഞാന്‍ ''ശശി''.... ( ഇപ്പോഴത്തെ കുട്ടികളുടെ ഭാഷയില്‍ അതാണ് പ്രയോഗം ദയവായി ആ പേരുള്ളവര്‍ ക്ഷമിക്കുക ).... 
വീണ്ടും അടുത്ത പ്രഭാതം.. അന്നും പതിവുപോലെ സ്കൂള്‍ തുടങ്ങി.. അതേ ക്ലാസ്, അതേ ടീച്ചര്‍.. ഇക്കുറി വീണ്ടും അതേ ചോദ്യം...  ഹോം വര്‍ക്ക്‌ എവിടെ ??? 
അഭിമാനത്തോടെ ബാഗ്‌ തുറന്നു നോക്കി. ഭാഗ്യം ഇന്ന് സൂക്ഷം ആ ബുക്ക്‌ മറന്നു. വീണ്ടും ടോം ആന്‍ഡ്‌ ജെറി കണ്ടു കൂടുകാര്‍. 
തല്ലുകൊള്ളുന്നതിലും വേദനാജനകം ആയിരുന്നു മറ്റു കുട്ടികളുടെ മുന്നില്‍ വച്ചുള്ള ആ വാക്കുകള്‍.. 
ഒടുവില്‍ ഞാന്‍ തീരുമാനിച്ചു. ഇനി എന്നും അടി വാങ്ങിച്ചിട്ട് തന്നെ കാര്യം. ( അങ്ങനെയെങ്കിലും ടീച്ചര്‍ നന്നയാലോ???)
നിരന്തര പോരാട്ടങ്ങള്‍ക്കൊടുവില്‍ അത് സംഭവിച്ചു എന്ന് കരുതണ്ടാ.. ഒരു ചുക്കും നടന്നില്ല, ഒരു കാര്യവുമില്ലാതെ അടിവാങ്ങിച്ചു കൂട്ടിയത് മിച്ചം. 

വളരെ നാളുകളുടെ ഗവേഷണത്തിന്റെ ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു... ഇതെല്ലം സംഭവിച്ചത് എന്‍റെ നമ്പറിന്റെ കുഴപ്പമാണെന്ന്. ഏതെങ്കിലും ഒരു അബ്ദുള്‍ ഖാദര്‍ എന്‍റെ മുന്നില്‍ ഉണ്ടാവണമേ എന്ന് ആശിച്ചു. ഏതെങ്കിലും ഒരു ആബേല്‍ എന്‍റെ മുന്‍പില്‍ ഉണ്ടാകണമേ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു..  പക്ഷെ ഉണ്ടായില്ല. 
അങ്ങനെ ഒന്നും ക്ലാസ് തൊട്ടു പത്താം ക്ലാസ് വരെ. .... ഒന്നാമത്തെ ബഞ്ച് ഒന്നാമത്തെ ആളായി ഞാന്‍ ഇരുന്നു.
പിന്നീട് ഉന്നത വിദ്യാഭാസം ആരംഭിച്ചപ്പോള്‍ ഞാന്‍ മനസിലാക്കി ഈ പേരിനു ഗുണം പലതാണെന്ന്.... കാരണം അവിടെ ഒരുക്കലും ഒന്നാമത്തെ പേരുകാരനെ വിളിക്കില്ല, ചോദ്യങ്ങള്‍ മുഴുവന്‍ ലാസ്റ്റ് തുടങ്ങി മുന്നോട്ട് .... ( ഒരേ ഒരു വത്യാസം ... ഇവിടെ ടോം ആന്‍ഡ്‌ ജെറി ഇല്ല.. മറിച്ചു ആക്ഷേപ സരങ്ങള്‍ കൊണ്ടു കൊന്നു കൊല വിളിക്കുന്നു വാദ്ധ്യാര്‍.. ).. പക്ഷെ സെമിനാര്‍ കാര്യത്തില്‍ നേരെ വിപരീതം.  
ചോദ്യം : ഒന്നാം നമ്പര്‍ എവിടെ ???? 
ഉത്തരം : ഇവിടെ ഉണ്ട് സാര്‍ ..
സെമിനാര്‍ നറുക്ക് നമുക്ക് തന്നെ..  ആദ്യത്തെ അഞ്ചുപേര്‍ സെമിനാര്‍ എടുക്കും. ആറാംമത്തവന്‍ അവന്‍റെ ദിവസം നോക്കി മുങ്ങും... എഴാം കക്ഷിയും അതുപോലെ തന്നെ. സെമിനാര്‍ മുടങ്ങി.. രണ്ടു ദിവസം ആകുമ്പോള്‍ ആ കളി അതോടെ തീരും. ആദ്യത്തെ അഞ്ചുപേര്‍ വീണ്ടും'' ശശി''... അതില്‍ ഏറ്റവും വലിയ ശശി ഈ ഉള്ളവന്‍ എന്ന് എടുത്തു പറയേണ്ട കാര്യം ഇല്ലല്ലോ..  
ഇന്നും ആ പഴയ സ്കൂളിന്റെ മുന്നിലൂടെ നടക്കുമ്പോള്‍ ഞാന്‍ ഉള്ളിലേക്ക്  നോക്കും.. പ്രതേകിച്ചു ടോം ആന്‍ഡ്‌ ജെറി നടക്കുന്നുണ്ടോ എന്നാണ് നോക്കുന്നത്. ഏതെങ്കിലും ഒരു ഒന്നാം നമ്പരുകാരന്‍ ഹത ഭാഗ്യന്‍ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ഓടിക്കുന്നുണ്ടാവും അവിടെ. 
പണ്ടു ചൂടോടെ ഫിസിക്സ്‌ പഠിപ്പിച്ച  ലീലാമ്മ ടീച്ചറെ സവിനയം ഓര്‍ക്കുന്നു.. നന്ദി.. .....അന്ന് പറഞ്ഞുതന്ന പലതും പില്‍ക്കാലത്ത് ഉപയോഗപ്പെട്ടു. ചൂടുള്ള ഫിസിക്സ്‌ ഇന്ന് കേരളത്തില്‍ അന്യമായിരിക്കുന്നു. കാരണം ഇപ്പോള്‍ കുട്ടികളെ തല്ലുവാന്‍ പാടുള്ളതല്ല. തല്ലിയാല്‍ മാത്രമേ പഠിക്കൂ എന്നതും അല്ലങ്കില്‍ തല്ലി മാത്രമേ പഠിപ്പിക്കുവാന്‍ അറിയൂ എന്നതും ശരിയായ ഒന്നായി കാണുവാന്‍ പാടുള്ളതല്ല. ഈ ഉള്ളവന്‍ അതില്‍ വലിയ തെറ്റൊന്നും കാണുന്നില്ല എന്നതാണ് അഭിപ്രായം. 
കുട്ടികളില്‍ തെറ്റ് കണ്ടാല്‍ ശിക്ഷിക്കുന്നതില്‍ എന്താണ് തെറ്റ്??? അല്ലങ്കില്‍ പഠിത്തം നേരെ അല്ലങ്കില്‍ ഒന്ന് കൊടുത്താല്‍ എന്താണ് തെറ്റ്. ഒരു തെറ്റുമില്ല. എന്നാല്‍ അത് അതിന്‍റെ രീതിയില്‍ വേണം എന്നുള്ളത് വിസ്മരിച്ചു കൂടാ. 
ചില കാര്യങ്ങള്‍ വികസനത്തിന്റെ ഭാഗമായി മാറ്റാം, ചിലത് സംസ്കാരത്തിന്‍റെ ഭാഗമായി മാറ്റാം. എന്നുവച്ച് അമേരിക്കന്‍ സംസ്കാരം അംഗീകരിക്കാം പാടുള്ളതാണോ??? സ്വന്തം അപ്പന്‍ മകനെ അടിച്ചാല്‍ ഉടന്‍ തന്നെ പോലീസില്‍ വിളിക്കുവാന്‍ പഠിപ്പിക്കുന്ന സ്കൂള്‍  അധ്യാപകര്‍. എല്ലാം തൊണ്ട തൊടാതെ വിഴുങ്ങുവാന്‍ പ്രേരിതനാകുന്ന മലയാളി ഇനി എന്നാണാവോ ഇമ്മാതിരി കാര്യങ്ങള്‍ മനസിലാക്കുക.. 

ഗുണപാഠം: കുട്ടികള്‍ക്ക് പേരിടുമ്പോള്‍ സൂക്ഷിക്കുക, ഒരു പക്ഷെ അവന്‍/ അവള്‍ ആകും അക്കാലത്തെ ഏറ്റവും മികച്ച കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് അഥവാ ''ശശി'' ( എന്‍റെ  ഈ നമ്പര്‍ കുട്ടിക്കാലത്ത്  ഉണ്ടാക്കീട്ടുള്ള പ്രത്യാഖാതങ്ങള്‍ വളരെ ആണെങ്കിലും ഞാന്‍ അഭിമാനിക്കുന്നു അതില്‍....!! ചൂടുള്ള ഫിസിക്സ്‌ അന്യമായതില്‍ ഖേതം പ്രകടിപ്പിക്കുന്നു..  ഒരു കുട്ടിക്കാല സ്മരണ അയവിറക്കിയപ്പോള്‍  അറിഞ്ഞോ അറിയാതെയോ ശിശുവായ പോലെ.... വീണ്ടും ശശി ആകാതിരുന്നാല്‍ മതിയായിരുന്നു : ) :)  :)  ...... )