About Me

My photo
ഒരു സാദാ മനുഷ്യന്‍, സമകാലിക സംഭവങ്ങളില്‍ കണ്ണോടിക്കാന്‍ ഇഷ്ട്ടപ്പെടുന്നവന്‍

Saturday, May 16, 2009

തിരഞ്ഞെടുപ്പ് മഹോത്സവം

തിരഞ്ഞെടുപ്പ് മഹോത്സവം

തിരഞ്ഞെടുപ്പ് ഫലം വന്നു. ചിലര്‍ക്കൊക്കെ നഷ്ടങ്ങള്‍,ചിലര്‍ ലാഭങ്ങള്‍ കൊണ്ടാടുന്നു, മറ്റു ചിലര്‍ക്ക് ലാഭവുമില്ല നഷ്ടവുമില്ല, മറ്റു ചിലര്‍ നിര്‍വികാരമായി പ്രതികരിക്കുന്നു.
ഏതായാലും ആര് ഭരിച്ചാലും സാധാരണ ജനങ്ങള്‍ കഷ്ട്ടപ്പെടാതെ ഒരു നല്ല ഭരണ കാലം ഉണ്ടാവട്ടെ എന്ന ഒരു പ്രതീക്ഷയാണ് മനസ്സില്‍, ഇപ്പോള്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും നിര്‍വികാരമായ സമീപനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഞങ്ങള്‍ താല്പര്യപ്പെടുന്നു( എല്ലാവരെയും അല്ല കേട്ടോ ). സമകാലീക സംഭവങ്ങളില്‍ പലതും വേണ്ടത്ര പ്രാധാന്യം ഇല്ലാതെ പോകുന്ന ഈ ഒരു അവസ്ഥയെ നമ്മള്‍ വിസ്മരിച്ചുകൂടാ.
കലാലയ ജീവിതത്തിലെ രസകരമായ ഒരു സംഭവം ഓര്‍മവരുന്നു....
അന്ന് ഏതു വിദ്യാര്‍ഥി സംഘടന ഭരിച്ചാലും എതിര്‍ സംഘടനകള്‍ അവരുടെ പ്രവര്‍ത്തനത്തിന് പ്രതികൂലമായി വര്തിക്കാറുണ്ട്. അതില്‍ അവരെന്തു സന്തോഷം കണ്ടെത്തുന്നു എന്ന വസ്തുത ഈ ഉള്ളവന് മനസിലാക്കാന്‍ സാധിക്കുന്നില്ല!!! . ഒരിക്കല്‍ ഏതോ ഒരു സോഷ്യല്‍ പരുപാടി നടക്കുന്ന വേദി. ഭരണ കഷിയുടെ നേതാവ് അതിഖോരമായ് എന്തിനേയോ വിമര്‍ശിക്കുന്നു. അത് മനസിലാക്കിയോ അല്ലാതെയോ ഒരു പറ്റം സഹപ്പ്രവര്‍ത്തകര്‍ കൈയ്യടിക്കുന്നു,, മറ്റുചിലര്‍ ചിരിക്കുന്നു !!! .. ഇതിനിടയില്‍ എവിടെനിന്നോ ഒരു ചീമുട്ട പെണ്‍കുട്ടികളുടെ ഭാഗത്തേക്ക്‌ വരുന്നു. ഏതായാലും ഭാഗ്യം ആ മുട്ട ലക്‌ഷ്യം കണ്ടു. പാവം ആ പെണ്‍കുട്ടി എന്ത് ചെയ്തു ഇതിനും വേണ്ടി. നേതാവിന്റെ പ്രസംഗത്തെ അന്ഗീകരിച്ചതോ???? അതോ നിര്‍വികാരയായി നിന്നതിനോ??? പണ്ടാരോ പറഞ്ഞത് ഓര്‍ത്തു പോവുകയാണ് "" ചാത്തനയാലും മറുതാ ആയാലും കോഴി സ്വയം സൂക്ഷിക്കണം"".
അല്ലെങ്ങില്‍ മറ്റൊരു അര്‍ഥത്തില്‍ നോക്കിയാല്‍ ഈ രണ്ടു സംഘടനകളുടെ ഇടയില്‍ ആ പാവം പെണ്ട്കുട്ടിക്കു ഒറ്റയ്ക്ക് എന്ത് ചെയ്യാനാവും????
ഏതായാലും വരുന്ന സര്‍ക്കാരിനു ഒരു നല്ല ഭരണം കാഴ്ചവെക്കാന്‍ സാധിക്കട്ടെ എന്ന് ആദ്മാര്‍ത്ധമായ്
പ്രാര്‍ത്ഥിക്കുന്നു

വാല്‍ക്കഷ്ണം : ""ചീമുട്ടയുടെ ലഭ്യത ഇപ്പോള്‍ കുറവായതിനാല്‍ കലാലയങ്ങളില്‍ സാമൂഹിക പരുപാടികള്‍ക്ക് പെണ്‍കുട്ടികള്‍ ധൈര്യമായി പങ്കുകൊള്ളാം
എന്നു വിശ്വസിക്കട്ടെ ""

6 comments:

  1. ആ പാവം പെണ്‍ക്കുട്ടി (ചീമുട്ട ) ഷാമ്പു ചെയ്ത മുടി കഴുകാന്‍ ഓടിയത് ഇപ്പോഴും ഓര്‍ക്കുന്നു

    ReplyDelete
  2. aru annu aa penkutty?

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete
  4. ഏതു ആണ് ആ പെണ്‍കുട്ടി?

    ReplyDelete
  5. ഏതു ആണ് ആ പെണ്‍ക്കുട്ടി?

    ReplyDelete

എന്താ മാഷേ മിണ്ടാത്തേ... ഒന്ന് എഴുതിക്കൂടേ?????