About Me

My photo
ഒരു സാദാ മനുഷ്യന്‍, സമകാലിക സംഭവങ്ങളില്‍ കണ്ണോടിക്കാന്‍ ഇഷ്ട്ടപ്പെടുന്നവന്‍

Sunday, May 17, 2009

കോടിപതി


ഇന്‍ഷുറന്‍സ് കമ്പനികള്‍ കൂണുകള്‍ പോലെ പോട്ടിമുളചിരിക്കുന്ന കാലഘട്ടം. എവിടെ നോക്കിയാലും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പരസ്യങ്ങള്‍, ഓഫറുകള്‍. സത്യത്തില്‍ പ്രവാസി മലയാളികള്‍ അവധിക്കാലത്ത്‌ വരുന്നതാണ് ഇവരുടെ പ്രധാന ലക്‌ഷ്യം. പണ്ടുകാലത്ത് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതിയും കൊണ്ട് വരുന്നവരെ പേടിച്ചാല്‍ മതിയാരുന്നു. ഇപ്പോള്‍ സ്തിഥി മാറി. വിദേശവും സ്വദേശവും അയ ഇന്‍ഷുറന്‍സ് കുത്തകള്‍ അടക്കി വാഴുന്നൊരു അവസ്ഥ ഉണ്ടായിരിക്കുന്നു. Buy one get one Free എന്ന പോലെയാണ് ഇപ്പോള്‍ കണ്ടുവരുന്നത്‌. കമ്പനികള്‍ തന്നെ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു, ഫ്രീ ആയും അല്ലാതെയും കോച്ചിംഗ് ക്ലാസ്സുകള്‍, പരീക്ഷകള്‍. ഒടുവില്‍ എല്ലാത്തിനും സമ്മദിച്ചു License കൂടി കൊടുക്കുമ്പോള്‍ സര്‍വ്വവും ഭംഗിയായി. ഓരോ വ്യക്തികള്‍ പരീക്ഷ എഴുതുമ്പോഴും പാസ്സ്‌ ആകുമ്പോഴും പഠിപ്പിക്കുന്ന അധ്യാപകനും ഏജന്‍സി ക്കും commission ഉണ്ടെന്ന വസ്തുത പകുതി വക്താക്കള്‍ക്കും അറിയില്ല എന്നതാണ് നഗ്നമായ സത്യം. ഇപ്പോല്‍ ഈ കുത്തതകള്‍ കളം മാറ്റി ചവിട്ടിരിക്കുന്നു. മുന്‍പൊക്കെ ഇവരുടെ ലക്‌ഷ്യം ജോലിയില്‍ നിന്ന് വിരമിച്ചു വിശ്രമിക്കുന്നവരയിരുന്നു. എന്നാല്‍ ഇപ്പോള്‍ പഠിക്കുന്ന കുട്ടികളെയാണ് ഇവര്‍ പിടിമുരുക്കിയിരിക്കുന്നത്. വലിയ വലിയ പോക്കുവരവുകളുടെയും ബാങ്കിംഗ് വ്യവസ്തകളുടെയും കാര്യങ്ങള്‍ കാണിച്ചു മയക്കുന്നു എന്നുതന്നെ വേണമെങ്ങില്‍ പറയാം. ഇന്‍ഷുറന്‍സ് കമ്പനികളില്‍ part time job നോക്കുന്നതില്‍ തെറ്റൊന്നുമില്ല.. പാവപെട്ട പ്രാവസികളെ വലക്കതിരുന്നാല്‍ മതി.
ഈ അടുത്തിടെ ഒരു പ്രവാസി തന്റെ അനുഭവം പറയുന്നത് കേട്ടു അദ്ദേഹത്തിന്റെ കുടുംബത്തില്‍ ഒന്‍പതു വ്യതസ്ത ഇന്‍ഷുറന്‍സ് agents ഉണ്ട്. ആ പാവത്തിന് എല്ലാവരെയും ത്രിപ്ത്തിപ്പെടുതെണ്ടി വന്നു എന്നാണ് ഈ ഉള്ളവന്റെ ഒരു വിശ്വാസം :( ഇങ്ങനെ തുടങ്ങിയാല്‍ ആ പാവപ്പെട്ടവന്‍ കഷ്ട്ടത്തില്‍ ആയതുതന്നെ
ജനങ്ങള്‍ ആലോചിച്ചു പ്രവര്‍ത്തിച്ചാല്‍ നല്ലത്
കുറിപ്പ് : ആനയേയും ആനപ്പിണ്ട്ത്തെയും പേടിക്കണം.. കലികാലം അല്ലാതെന്നാ പറയാനാ

2 comments:

  1. കലികാല വൈഭവം .

    ReplyDelete
  2. ഒരു പോളിസി എടുക്കു സാറെ ഒത്താല്‍ അടുതകൊല്ലം ഫുള്‍ എമൌണ്ടും കിട്ടാം...എന്നു പറഞ്ഞ എജെണ്റ്റിനു നമൊവാകം! ഇന്‍ഷുറന്‍സുകള്‍ വിജയിപ്പൂതാക.. സുകുമാരകുറുപ്പിനും സ്വസ്തി!!

    ReplyDelete

എന്താ മാഷേ മിണ്ടാത്തേ... ഒന്ന് എഴുതിക്കൂടേ?????