About Me

My photo
ഒരു സാദാ മനുഷ്യന്‍, സമകാലിക സംഭവങ്ങളില്‍ കണ്ണോടിക്കാന്‍ ഇഷ്ട്ടപ്പെടുന്നവന്‍

Monday, June 1, 2009

മഴക്കാലം


മഴക്കാലം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടി വരുന്നത് മഴയുടെ കെടുതിമൂലം ഉണ്ടാവുന്ന നഷ്ടങ്ങള്‍ മാത്രമല്ല, ആഞ്ഞു ഒരു മഴ പെയ്താല്‍ പിന്നെ വെട്ടവും വെളിച്ചവുമില്ല. ഇടതൂര്‍ന്ന മരങ്ങള്‍ പുരയിടങ്ങള്‍ തിങ്ങി നിറഞ്ഞു നിന്നാലും ആരും കറന്റ്‌ കമ്പിയുടെ മുകളില്‍കൂടി ഉള്ള ചില്ലകള്‍ വെട്ടാന്‍ കൂട്ടാക്കാറില്ല. ഒരു മഴയില്‍ തകരുന്നു ഇലക്ട്രിക്‌ നടപടികള്‍. മഴ തുടങ്ങിക്കഴിഞ്ഞാല്‍ പാവം ഇലക്ട്രിസിറ്റി ബോര്‍ഡ്‌ ജീവനക്കാര്‍ക്ക് തലവേദന തുടങ്ങി എന്ന് അര്‍ഥം. നിര്‍ത്താതെ വിടാതെ പിന്‍തുടരുന്നു ഫോണ്‍ മണി നാദം.
എഞ്ചിനീയര്‍ സാര്‍ ഉണ്ടോ ????
ഉണ്ടല്ലോ..
ചോദ്യം: സാര്‍ കറന്റ്‌ ഇല്ല ഈ ഭാഗത്ത്
ഉത്തരം : വീട്ടു നമ്പരും അഡ്രസ്സും പറഞ്ഞുകൊള്ളൂ...( സവിനയം )
ഏതോ ഒരു വീട് നമ്പര്‍, ആരുടേയോ വീട് ( അല്ലെങ്ങില്‍ തന്നെ വീട്ടു നമ്പരും പേരും ആര്‍ക്കുവേണം !!!)
ഉത്തരം:: ഇവിടെ എല്ലാം ശരിയാക്കുന്നുണ്ട്‌,, ഉടനെ വരും
സമധാനം.. കുറച്ചു നേരത്തേക്ക് നിശബ്ദദ, ഈ ടെലിഫോണ്‍ കണ്ടു പിടിച്ചവനെ ജീവനക്കാര്‍ ശപിക്കുന്നുണ്ടാവും :(
ഇതിനൊക്കെ പാവം ജീവനക്കാര്‍ക്ക് എന്ത് ചെയയ്യനാവും!!! ഇലക്ട്രിക്‌ ലൈന്‍ന്റെ മുകളില്‍ പടര്‍ന്നു പന്തലിച്ച റബ്ബര്‍ ന്റെ കമ്പുകള്‍ വെട്ടാന്‍ വന്ന തൊഴിലാളികളെ ചീത്ത പറഞ്ഞു ഓടിച്ച നാട്ടുകാര്‍....
വീടുടയവന്‍ തന്നെ ആ കമ്പുകള്‍ വലിച്ചു കെട്ടാമെന്ന ഉറപ്പിന്മേല്‍ പിന്തിരിഞ്ഞ ജീവനക്കാര്‍ക്ക് വീണ്ടും പഴി..
വീണ്ടും ഫോണ്‍ മണി നാദം...
സാര്‍ എന്തായി????
ഇവരിങ്ങനെ വീണ്ടും വീണ്ടും ചോദിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകുമോ????
സാധാരയായി കറന്റ്‌ പോകുന്ന മാത്രയില്‍തന്നെ ഫോണ്‍ കട്ട്‌ ചെയ്തു വിക്കുന്ന പ്രവണത ഇപ്പോള്‍ കുറവാണു. അത് എന്താണന്നറിയില്ല ഒരുപക്ഷെ ജീവനക്കാര്‍ ഇപ്പോള്‍ കുറച്ചു നല്ല നിലവാരം പുലര്‍ത്തുന്നതവും എന്നാണ് ഈ ഉള്ളവന്റെ വിശ്വാസം. നല്ലത് അവരെ അഭിനന്നിക്കുന്നു :)
എങ്ങനെഒക്കെയോ ആരൊക്കെയോ കഷ്ട്ടപ്പെട്ടു വീണ്ടും കറന്റ്‌ വന്നു...
വൈകുന്നേരം Idea Star Singer പരുപാടിക്കു വീണ്ടി കാത്തിരിക്കുന്നവര ഏതോ ആനന്തത്തിന്റെ പുഞ്ചിരി പൊഴിച്ചു
ഈശ്വരന്മ്മാര്‍ക്ക് നന്ദി പറഞ്ഞു... മെഗാ സീരിയല്‍ പരമ്പരകള്‍ താരതമ്യേനെ ഇപ്പോള്‍ കുറവാണു എന്നത് മോത്തമാല്ലെന്കിലും ചിലര്‍ക്കൊക്കെ ആശ്വാസമാനെന്നാണ് വിശ്വാസം.
ഇന്ന് ആര്‍ക്കാണ് വോട്ട് ചെയയ്യേണ്ടത് എന്ന് നേരത്തെ തന്നെ കണക്കു കൂട്ടി വച്ചിരിക്കുന്നു ചിലര്‍, മറ്റുചിലര്‍ ISS SPACE ആളിന്റെ പേര് എല്ലാം ടൈപ്പ് ചെയ്തു സേവ് ചെയ്തുവച്ചിരിക്കുന്നു..
കറന്റ്‌ സമയത്ത് തന്നെ തന്ന ജീവനക്കാര്‍ക്ക് നമോവാകം.
വീണ്ടും മഴയുടെ കാറ്റും കോളും...
വീണ്ടും മഴ പെയ്താല്‍ ഇന്നത്തെ ടിവി പരുപടികള്‍ മഴവെള്ളത്തില്‍ ഒളിച്ചു പോവുമോ????
ആശയക്കുഴപ്പം തീരുന്നില്ല !!!!
ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു
മഴ വീണ്ടും അതിന്റെ ആര്‍ത്തനാദം ആരംഭിച്ചു.....
പതിവ് നടപടികള്‍... വീണ്ടും ദേശം ഇരുട്ടിലായി...
ഫോണ്‍ കോളുകള്‍ പായുന്നു...
എഞ്ചിനീയര്‍ സാര്‍ ഉണ്ടോ??? ഇത്തവണ ഫോണ്‍ മണി നാദം ഓഫീസില്‍ അല്ല... മറിച്ച് അദ്ദേഹത്തിന്റെ വീട്ടിലാണ്‌ എത്തുന്നത്‌
അതെ ചോദ്യം.... സാര്‍ കറന്റ്‌ ഇല്ല ഈ ഭാഗത്ത്.... !!!
അതെ ഉത്തരം"ഇവിടെ എല്ലാം ശരിയാക്കുന്നുണ്ട്‌",," ഉടനെ വരും".... എന്തൊരു വിരോധാഭാസം.. വീട്ടിലിരുന്നു അദ്ദേഹത്തിന് എങ്ങനെ പ്രവചിക്കനവും???
അല്ലെങ്ങില്‍ തന്നെ അദ്ദേഹത്തിന്റെ വസതിയില്‍ ഫോണ്‍ ചെയ്തു ചോദിക്കുന്നത് എന്ത് അര്‍ഥത്തിലാണ്?????
.മഴ പെയ്താലും ഇല്ലെങ്കിലും Idea Star Singer നടക്കും.. ഈ മഴക്കാലത്തില്‍ മുടങ്ങാതെ തന്നെ ടിവി പരുപടികള്‍ ആസ്വദിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു....
ഏതായാലും മഴ പോടീ പൊടിക്കട്ടെ. ഏതായാലും പാവം എഞ്ചിനീയര്‍ സാറിന് ഈ മഴക്കാലം,, മഴക്കെടുതിയുടെ കാലമായത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തട്ടെ.!!!
ഇന്നും മഴ പെയയ്യുമോ ആവോ !!!! Idea Star Singer കാണാന്‍ പറ്റുമോ ????? ചിന്താക്കുഴപ്പം !!!!

7 comments:

എന്താ മാഷേ മിണ്ടാത്തേ... ഒന്ന് എഴുതിക്കൂടേ?????