About Me

My photo
ഒരു സാദാ മനുഷ്യന്‍, സമകാലിക സംഭവങ്ങളില്‍ കണ്ണോടിക്കാന്‍ ഇഷ്ട്ടപ്പെടുന്നവന്‍

Wednesday, June 10, 2009

സമകാലീക വീക്ഷണം

കുളമാവ് അണക്കെട്ടിലെ ചോര്‍ച്ച കാരണം ഇപ്പോള്‍ ഇടുക്കി ജല വൈദ്യുത പദ്ധതി ഇപ്പോള്‍ പരുങ്ങലില്‍ ആണെന്ന കാര്യം നമ്മള്‍ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചപ്പോള്‍ കണ്ടുവല്ലോ.. വൈദ്യതി ബോര്‍ഡ്‌ ഇപ്പോള്‍ പറയുന്നു ഈ ചോര്‍ച്ച മുഴുവനായി പരിഹരിക്കാന്‍ സാധിക്കുന്നില്ല എന്ന്‌.അല്ലെങ്കില്‍ത്തന്നെ എന്തിന്റെ പേരില്‍ വീണ്ടും കറന്റ്‌ കട്ട്‌ പുനരാരംഭിക്കണം എന്ന് ബോര്‍ഡ്‌ ആലോചിക്കുമ്പോള്‍ വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും ''ടോണിക്ക്'' എന്ന് പറഞ്ഞതുപോലെയായി ഈ അവിചാരിത ചോര്‍ച്ച. ലാവലിന്‍ വിവാദവും, ഇപ്പോള്‍ നിലനില്‍ക്കുന്ന ചില നിരൂപകന്മാരുടെ പ്രസ്താവനകളും പിന്നെ പ്രത്യക്ഷമായ തൊഴിത്തില്‍ കുത്തുകളും നടക്കുമ്പോള്‍ ആര്‍ക്കാണ്‌ ഈ ചോര്‍ച്ചയുടെ ഗതിയും ദിശയും അറിയണ്ടത് എന്ന് തോന്നിപ്പോകും. കാലപ്പഴക്കം മൂലം ഈ ചോര്‍ച്ചയുണ്ടായി എന്ന് വിദഗ്തര്‍ അഭിപ്രായപ്പെടുന്നു.. .. ശരിയരിക്കാംകാരണം എല്ലാത്തിനും തക്കതായ maintenance ഉണ്ടോ എന്നാ ചോദ്യത്തിന് ആരാണ് ഉത്തരം തരിക???. അല്ലെങ്ങില്‍ത്തന്നെ ആര്‍ക്കുവേണം ഇതിന്റെ ഒക്കെ ഉത്തരം എന്ന് തോന്നിപ്പോകും...എല്ലാ സംഗതികളും തുടങ്ങിവക്കുമ്പോള്‍ ഉള്ള ഉത്സാഹം പിന്നെ ആരും പിന്തുടരുന്നില്ല എന്ന് പറയുന്നതാണ്‌ ശരി എന്നുതില്‍ തരക്കമോന്നുമില്ല.
ഇപ്പോള്‍ത്തന്നെ house boat ഇല്‍ നിന്ന് പുറംതള്ളുന്ന മാലിന്ന്യങ്ങള്‍ കായലുകളില്‍ത്തന്നെ പുറംതള്ളുന്ന രീതി ഇപ്പോള്‍ മാറ്റി എന്നാണ് സര്‍ക്കാറും പരിസ്ഥിതി സംരക്ഷക സഘടനകളും അവകാശപ്പെടുന്നു.. ഇതിനായി മാലിന്യന്ന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്ന പ്രതേക പ്ലാന്റുകളുടെ നിര്‍മ്മാണം കായലോരങ്ങിഅളില്‍ തന്നെ പൂര്‍ത്തിയിക്കഴിഞ്ഞു എന്നാണ് അറിവ്. പക്ഷെ ഇതിന്റെ പ്രവര്‍ത്തനം എങ്ങനെ ആണെന്ന് ഇതിവരെ അവിടുത്തെ നാട്ടുകാര്‍ക്കോ ബോട്ട് ഉടമകള്‍ക്കോ തക്കതായ അറിവില്ല എന്ന് ടിവി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയയ്യുന്നു. കേട്ടിടത്തോളം കാര്യങ്ങള്‍ വളരെ നല്ലതാണ്. കാരണം മാലിന്ന്യങ്ങള്‍ ജൈവം ആണെങ്കിലും അല്ലെങ്കിലും അത് പച്ചക്ക് കായലില്‍ ഒഴുക്കുന്നത് ശരിയായ നടപടി അല്ല. ഏതായാലും അതിനു ഒരു അറുതി വന്നതില്‍ സന്തോഷം. ഇനി എത്രത്തോളം ഈ പ്ലാന്റുകള്‍ നിലനില്‍ക്കും എന്നത് സംശയിക്കെന്ദീരിക്കുന്നു!!!!
ഏതായാലും, കക്കാ വാരുന്ന തൊഴിലാളികള്‍ക്കും, മറ്റു മത്സ്യ ബന്ധനം നടത്തുന്നവര്‍ക്കും ഇനി ധൈര്യപൂര്‍വ്വം മുങ്ങിത്തപ്പാം. കാരണം മുങ്ങി പൊങ്ങുമ്പോള്‍ മറ്റൊന്നും തലയില്‍ കുടുങ്ങില്ലല്ലോ..
ഇടുക്കി പദ്ധതി പുനരാംഭിക്കട്ടെ!!! മാലിന്ന്യസംസ്കരണ പ്ലാന്റുകള്‍ അതിന്റെ നിലവാരം പുലര്‍ത്തട്ടെ!!! ലാവലിന്‍ വിവാദം ഒരു തീരത്തടുക്കട്ടെ!!!!
കുറിപ്പ് : house boat മാലിന്യ സംസ്കരണ പ്ലാന്റുകളില്‍ ചോര്‍ച്ച വന്നാല്‍ പാവം സമീപ വാസികള്‍ ജീവനോടുക്കണ്ടി വരുമല്ലോ എന്നോര്‍ത്തപ്പോള്‍ ഒരു മനോവിഷമം, അതിനു കാരണം എന്താണന്നു ചോദിച്ചാല്‍ ഈ പ്ലാന്റുകളുടെ പിപുകളില്‍ക്കൂടി ഒഴുകുന്നത്‌ ശുദ്ധജലം അല്ലല്ലോ!!!!..( പാവം ഈ ഉള്ളവന്‍ വിഷമിച്ചിട്ട് ഒരു കാര്യവും ഇല്ല എന്നറിയാം എങ്കിലും നമുക്ക് അത് മാത്രമല്ലേ ചെയ്യ്യാന്‍ പറ്റൂ!!!! )

1 comment:

  1. your language , its pretty god and the way of presentation. Nice keep it up dear.

    ReplyDelete

എന്താ മാഷേ മിണ്ടാത്തേ... ഒന്ന് എഴുതിക്കൂടേ?????