About Me

My photo
ഒരു സാദാ മനുഷ്യന്‍, സമകാലിക സംഭവങ്ങളില്‍ കണ്ണോടിക്കാന്‍ ഇഷ്ട്ടപ്പെടുന്നവന്‍

Saturday, June 6, 2009

ഒരു പനിക്കാല സ്മരണ

രു പനിക്കാല സ്മരണ
കഴിഞ്ഞ വര്‍ഷങ്ങളില്‍ പകര്‍ച്ചപ്പനിയും ചിക്കുന്‍ഗുനിയയും അടക്കി വാണിരുന്ന നാളുകള്‍ ഓര്‍ത്തപ്പോള്‍തന്നെ പേടി തോന്നി.. അത് അനുഭവിച്ചവര്‍ക്കെ അതിന്റെ ഒരു സുഖം മനസിലാകൂ.. ഒരു വീട്ടില്‍ മുഴുവന്‍ ആളുകളും പനിയുടെ പിടിയില്‍ പെട്ട് വലയുന്നത് കണ്ടവരാണ് നമ്മള്‍ മലയാളികള്‍. നമ്മുടെ കേരളത്തെപ്പറ്റി പറയുന്നത് ഒരു വീട്ടിലെ ഒരാളെങ്കിലും കുറഞ്ഞത് ഗള്‍ഫ്‌ നാടുകളില്‍ ഉണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏതാണ്ടിപ്പോള്‍ അതുപോലെയാണ് പനിയുടെ കാര്യവും. ഒരു വീട്ടില്‍ ഒരാള്‍ക്കെങ്ങിലും ചിക്കുന്‍ ഗുനിയ വന്നിട്ടുണ്ട് എന്നത് ഖേദകരമായ സംഗതിയാണ് എന്നതില്‍ തര്‍ക്കമൊന്നുമില്ല. ഉര്‍വശീ ശാപം അനുഗ്രഹം എന്ന് പറയുന്നതുപോലെ ചില ഡോക്ടര്‍മാര്‍ ഈ പനിക്കാലം ശരിക്കും മുതലാക്കി. ഇവിടെ ഈച്ചയെ അടിച്ചിരുന്ന ഒരു ഡോക്ടര്‍ സാറിന് ഇപ്പോള്‍ ഭയങ്കര തിരക്കായി.സ്വന്തമായി പുതിയ ഒരു clinic വച്ചുഎന്നാണ് അറിവ്.
സര്‍ക്കാരാശുപത്രികളില്‍ നീണ്ട നിര... ഒന്ന് consult ചെയ്യ്യാന്‍ ആരുടെ ഒക്കെ കാലുപിടിക്കണം !!!!
വല്ല നിവൃത്തിയും ഉണ്ടെങ്കില്‍ രോഗികളെ വിടാതെ പിടിക്കുന്ന പ്രൈവറ്റ് ആശുപത്രികള്‍ ഇത്രയധികം രോഗികളെ കണ്ടപ്പോള്‍ കോള്‍മയിര്‍ കൊണ്ടെങ്ങിലും പക്ഷെ അവര്‍ക്ക് ഒരു പരിധി ഉണ്ടാരുന്നു. ഇത്രമാത്രം രോഗികള്‍!!!
ആശുപതിര്കള്‍ മാത്രമല്ല പച്ചപിടിച്ചത്,, മറിച്ച് മെഡിക്കല്‍ സ്റൊരുകളും ഒരുപരിധി വരെ പകരച്ചപ്പനിക്കാലം ആഘോഷിച്ചു.
കൊതുകുകള്‍ പെരുകുവാനുള്ള സാഹചര്യം ജനങ്ങള്‍ സൃഷിട്ടിച്ചു എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഏതായാലും "കൊതുകുകള്‍ ഉള്ളിടത്തെ ചിക്കന്‍ ഗുനിയ ഉണ്ടാവൂ എന്ന് കഴിഞ്ഞതവണ ഒരു മന്ത്രിയും പറഞ്ഞില്ല. ( മഹാ ഭാഗ്യം )
പ്രതിപക്ഷം പറയുന്നു ഈ വിപത്ത് സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന്.. കൊതുക് കടിക്കുന്നതിന് സര്‍ക്കാര്‍ എന്ത് പിഴച്ചു???? വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത് രസകരമായിതോന്നി.
ഈ പനി പടരുന്നതില്‍പ്പിന്നെ അദ്ദേഹം കോഴി മുട്ടയും ഇറച്ചിയും ഉപയോഗിക്കരില്ലത്രേ!!!! അതിന്റെ കാരണം വിശദമായി ചോദിച്ചപ്പോഴാണ് മനസിലായത് പുള്ളിക്കാരന്‍ ചിക്കുന്‍ എന്നതിന് പകരം ചിക്കെന്‍ എന്നാണ് മനസ്സിലാക്കിയത്‌....(പാവം ഇനി എന്നാണാവോ അദ്ദേഹത്തിന് കോഴി ഇറച്ചി കൂട്ടുവാന്‍ കഴിയുക !!!)
നീണ്ട നിരയില്‍ നിന്ന് causality വിഭാഗത്തില്‍ മരുന്ന് വാങ്ങാന്‍ പോലും രോഗികള്‍ നീണ്ട ക്യു നില്‍ക്കുന്നത് ശോചനീയമായ അവസ്ഥയല്ലേ????
മരുന്ന് മാഫിയകള്‍ അവരുടെ മരുന്നുകുള്‍ ചെലവകുവാന്‍ ഇത്തരം രോഗങ്ങള്‍ പരത്തി എന്നുപോലും വിശ്വസിക്കുന്ന ചിലര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. അങ്ങനെ വിശ്വസിച്ചവര്‍ തല്ക്കാലം അങ്ങനെത്തന്നെ വിശ്വസിക്കട്ടെ. മണ്ടത്തരങ്ങള്‍ ആണെന്ന് നമ്മള്‍ പറഞ്ഞു മനസ്സിലാക്കികൊടുത്താലും കേള്‍ക്കുവാന്‍ കൂട്ടാക്കുന്നില്ല അവര്‍
എന്ത് പറയാനാ ചെവി കേള്‍ക്കത്തവനെ പറഞ്ഞു മനസിലാക്കാം, എന്നാല്‍ മനപൂര്‍വ്വം കേള്‍ക്കതവരെ നമ്മള്‍ എന്ത് ചെയയ്യനവും!!! .

വീണ്ടും ഒരു മഴക്കാലവും പനിക്കലവും വന്നിരിക്കുന്നു....
പനിയുടെ താണ്ടവം തുടര്‍ക്കഥയവാതിരിക്കട്ടെ... മരുന്നുകള്‍ക്ക് സ്വര്‍ണത്തിന്റെ വിലയുള്ളപ്പോള്‍ പാവപ്പെട്ടവന്‍ എന്ത് ചെയ്യും.
കൊതുകുകള്‍ പെരുകതിരിക്കട്ടെ.... വീണ്ടും പനിക്കാലം വരാതിരിക്കട്ടെ.
കുറിപ്പ് :: ഒരുപക്ഷെ ഈ പനിക്കാലം മറ്റുപലര്‍ക്കും വസന്തകാലം ആയേക്കാം!!! ഡോകെര്മാര്‍ പുതിയ വീടുപണിയാന്‍ കാത്തിരിപ്പുണ്ടാവും.. ആശുപത്രികള്‍ പുതിയ കെട്ടിടം പണിയാം ഉന്നം വച്ചിട്ടുണ്ടാവും.... അവരോടൊരു ചോദ്യം
ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ????
പനി പടരതിരിക്കട്ടെ!!! കൊതുകുകള്‍ തുലയട്ടെ!!!!

3 comments:

  1. ninte uncle doctor alle?
    pulliye aano ni udeshichathu.

    ReplyDelete
  2. കാമു വിന്റെ ദി പ്ലേഗ് വായിച്ച അവസ്ഥ .

    ReplyDelete
  3. ഡോകെര്മാര്‍ പുതിയ വീടുപണിയാന്‍ കാത്തിരിപ്പുണ്ടാവും.. ആശുപത്രികള്‍ പുതിയ കെട്ടിടം പണിയാം ഉന്നം വച്ചിട്ടുണ്ടാവും.... അവരോടൊരു ചോദ്യം
    ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ????

    ReplyDelete

എന്താ മാഷേ മിണ്ടാത്തേ... ഒന്ന് എഴുതിക്കൂടേ?????