About Me

My photo
ഒരു സാദാ മനുഷ്യന്‍, സമകാലിക സംഭവങ്ങളില്‍ കണ്ണോടിക്കാന്‍ ഇഷ്ട്ടപ്പെടുന്നവന്‍

Saturday, July 11, 2009

അരാജകത്വം

ഇന്നു പാശ്ചാത്യ സംസകാരത്തിന്റെ അധിപ്രസരം നമ്മുടെ ഭാരതത്തെ നല്ലവണ്ണം ബാധിച്ചിരിക്കുന്നു എന്നതില്‍ തര്‍ക്കമൊന്നുമില്ല. നല്ല നല്ല കാര്യങ്ങള്‍ സ്വീകരിക്കുന്നതില്‍ ഒട്ടും തെറ്റില്ല എന്ന് തുറന്നു സമ്മതിക്കുന്നതില്‍ ഈ ഉള്ളവന് യാതൊരു മടിയും ഇല്ല. എന്നാല്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ദിനപ്പത്രങ്ങള്‍ ഒരു വാര്‍ത്ത‍ പ്രസിദ്ധീകരിച്ചത് നമ്മള്‍ ശ്രദ്ധിച്ചുകാണുമല്ലോ . സ്വവര്‍ഗ പ്രേമികള്‍ക്ക് സന്തോഷ ദിനങ്ങള്‍. രണ്ടു വെത്യസ്ത വ്യക്തികള്‍ ഒന്നിച്ചു താമസിക്കുന്നതിനു അതായത് ആണായാലും പെണ്ണായാലും നിയമ തടസമൊന്നുമില്ല എന്നത് സത്യം തന്നെ. എന്നാല്‍ ഇപ്പോള്‍ ഇവിടെ മഹാനഗരങ്ങില്‍ മാത്രമല്ല നമ്മുടെ കൊച്ചു കേരളത്തിലും ഈ വര്‍ഗക്കാര്‍ പെരുകുന്നു എന്നത് ഖേതകരമായ സംഗതി തന്നെ. നമ്മുടെ നാട്ടില്‍ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുവാന്‍ ചിലരൊക്കെ മനസ്സോടെയും മറ്റുചിലര്‍ അല്ലാതെയും ബഹു പൂരിപക്ഷം മൌനം ഭജിച്ചും ഇരിക്കുന്നത് സങ്കടകരമായ അവസ്ഥയാണ്‌.
പണ്ടുകലാലയ വിദ്യഭ്യാസക്കാലത്ത് നടന്ന ഒരു രസകരമായ സംഭവം ഓര്‍മവരുന്നു. പാശ്ചാത്യ സംസ്കാരം ഭാരതത്തിലേക്ക് വരുന്നതു ടിവി മാധ്യമം മൂലമാണെന്ന് ഒരു പ്രത്യേക വിദ്യാര്‍ഥി സംഘടന അവകാശപ്പെടുകയും തന്മൂലം പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും ഒടുവില്‍ ഒരു ടിവി പടക്കം വച്ചു തകര്‍ക്കയും ചെയ്തു( ബോംബ് വച്ച് തകര്‍ത്തില്ലല്ലോ!!!). എന്നാല്‍ അവര്‍ വിശ്വസിക്കുന്ന ആ രാഷ്ട്രീയ പാര്‍ട്ടിയുടെ ആവിര്‍ഭാവം നമ്മുടെ ഭാരതത്തില്‍ അല്ല എന്നത് അവര്‍ വിസ്മരിച്ചു പോയതില്‍ അല്‍പ്പം അമര്‍ഷം ഉണ്ട്. മറ്റൊരു സസ്സ്കാരത്തെ സ്വീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല( നല്ലതാണെങ്കില്‍) എന്നാല്‍ നമ്മുടെ ഈ തലമുറ എന്തിനേയും ഏതിനെയും തരംതിരിക്കാതെ (എല്ലാരുമല്ല കേട്ടോ) സ്വീകരിക്കുന്നത്‌ തികച്ചും വേദനാജനകമാണ്‌ എന്നതില്‍ സംശയം വേണ്ടാ.
മനുഷ്യര്‍ക്ക്‌ തങ്ങളുടെ സ്വകാര്യതയില്‍ തികച്ചും സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ ഒരു സമൂഹത്തെ പ്രതികൂലമായി ബാധിക്കരുതെന്ന് മാത്രം. സ്വവര്‍ഗ രതി എന്നത് ഭാരത സംസ്കാരത്തിന്റെ നേര്‍ വിപരീതവുമാണ്. അവര്‍ക്കായി മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുക, പൊതു നിരത്തുകളില്‍ ഒത്തു കൂടുക ഇതൊക്കെ നാണം കേട്ട പ്രവര്‍ത്തികള്‍ ആണെന്ന് തിരിച്ചറിയുന്ന കാലം ഉണ്ടാനെ ഉണ്ടുമോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു !!!! ഒരു മതനുഷ്ടനങ്ങളും ഇതിനെ അംഗീകരിക്കുന്നില്ല ഇനി അന്ഗീകരിക്കതുമില്ല എന്നാണ് വിശ്വാസം. ഇത്തരക്കാര്‍ തിരിഞ്ഞു ചിന്തിക്കട്ടെ!!! എല്ലാത്തിലും വ്യത്യസ്തത പുലര്‍ത്താന്‍ ചിലര്‍ ആഗ്രഹിക്കുന്നു അവരോടു ഒരു ചോദ്യം: വ്യത്യസ്തത പുലര്‍ത്താന്‍ വേറെ എത്രയോ കാര്യങ്ങള്‍ ഉണ്ട് ഇത് തന്നെ വേണോ????


കുറിപ്പ് : ഇനി ഇത്തരക്കാര്‍ എല്ലാരും ചേര്‍ന്ന് പുതിയ ഒരു മതം ഉണ്ടാക്കുമോ എന്നാണ് കാരണം ഇപ്പോള്‍ അതാണല്ലോ പുതിയ ഒരു trent. ഏതായാലും കാത്തിരുന്നു കാണാം.. ഏതായാലും ഈ വിഷയത്തില്‍ മത പന്ധിതന്മ്മാര്‍ ഉണ്ടാവാതിരിക്കട്ടെ!!കാരണം ഇനി അവന്മ്മാരുടെ അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കാന്‍ മനക്കട്ടി പോരാ!!!

3 comments:

  1. umm nalla veekshanam but everyone have there own freedom to live as they like. Angane jeevikkan thalparyam ullavar angane pokatte athu avarude vidhi. Ee vidhi vannathu ninakku santhosham undaakki kanum ennu vishwasikkunnu.

    ReplyDelete
  2. hentammoooo..neee blogukare kondu parayippikum alleee

    ReplyDelete
  3. ഈ വിഷയത്തില്‍ മത പന്ധിതന്മ്മാര്‍ ഉണ്ടാവാതിരിക്കട്ടെ!!

    ReplyDelete

എന്താ മാഷേ മിണ്ടാത്തേ... ഒന്ന് എഴുതിക്കൂടേ?????