About Me

My photo
ഒരു സാദാ മനുഷ്യന്‍, സമകാലിക സംഭവങ്ങളില്‍ കണ്ണോടിക്കാന്‍ ഇഷ്ട്ടപ്പെടുന്നവന്‍

Thursday, July 23, 2009

റിയാലിറ്റി ഷോ( Back to Jungle )

റിയാലിറ്റി ഷോ( Back to Jungle )
പണ്ടത്തെ രീതികള്‍ ഒക്കെ പാടേ മാറിത്തുടങ്ങി എന്നതില്‍ സംശയിക്കണ്ട കാര്യം ഇല്ല എന്നത് തര്‍ക്കമില്ലാത്ത സംഗതികള്‍ ആണല്ലോ!. കാരണം ആദ്യം ഇത്തരം റിയാലിറ്റി പരുപാടികള്‍ പാട്ടിലും ഡാന്സിലും മാത്രം ഒതുങ്ങി നില്‍ക്കുന്നവയാരുന്നു. എന്നാല്‍ ഇപ്പോള്‍ സ്തിഥി മാറി. പുതിയ പുതിയ രീതികള്‍ അവലംബിക്കാന്‍ ടിവി ചാനലുകള്‍ നിര്‍ബന്ധിതരാവുന്നു. ഈ കഴിഞ്ഞ ദിവസങ്ങളില്‍ sony tv സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രത്യേക പരുപാടി ഒരു പക്ഷെ എല്ലാവരും കണ്ടിരിക്കുമെന്ന് വിശ്വസിക്കുന്നു. റിയാലിറ്റി ഷോസ്‌ ഇപ്പോള്‍ കാട്ടിലാണ് അരങ്ങേറുന്നത്. രണ്ടു മാസക്കാലം മുഴുവന്‍ കാട്ടില്‍ താമസിച്ചു പരുപാടിയില്‍ പങ്കുകൊള്ളണം. പണത്തിനു വേണ്ടിയുള്ള പരാക്രമം ആണ് അതിന്‍റെ പിന്നിലെ ചേതോവികാരം എങ്കില്‍ അതിനു ഈ വക കാര്യങ്ങള്‍ മാത്രമേ കിട്ടിയുള്ളോ എന്ന് ചോദിക്കുന്നതില്‍ തെറ്റുവല്ലതും ഉണ്ടോ എന്ന് ഈ ഉള്ളവന്‍ വിശ്വസിക്കുന്നില്ല. കാരണം വണ്ടിനേയും പാറ്റയേയും വിട്ടിലിനെയും ജ്യൂസ്‌ അടിച്ചു കുടിപ്പിക്കുക, ക്ഷുദ്ര ജീവികളുടെ കൂട്ടില്‍ തലയിടുക എന്നിട്ട് ഒടുവില്‍ ""Its Amazing"" എന്ന് അവരുതന്നെ അവകാശപ്പെടുന്നതില്‍ എന്തുസന്തോഷം അവര്‍ കണ്ടെത്തുന്നു എന്നത് ചിന്തിക്കണ്ടിയിരിക്കുന്നു. ഇവിടെയെങ്ങും കാടില്ലാത്തത് പോലെ അങ്ങ് മലേഷ്യന്‍ കാടുകളില്‍ വച്ചാകുമ്പോള്‍ എന്തും ആകാമല്ലോ എന്ന് വരെ തോന്നിപ്പോകും, അതിനു കാരണവും അവര്‍ പറയുന്നു ""മലേഷ്യന്‍ കാടുകള്‍ പത്തു കോടി വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ചെന്നവയാണ് എന്ന്"".

ആദ്യം ഏതെങ്കിലും ഒരു ഇംഗ്ലീഷ് ചാനല്‍ ഇമ്മാതിരി ഒരു പരുപാടി അവതരിപ്പിക്കുന്നു പിന്നീട് അത് ഹിന്ദി ചാനല്‍ അല്‍പ്പം മാറ്റങ്ങള്‍ വരുത്തി അവരുടെ സ്വന്തമായി ഏറ്റെടുക്കുന്നു. ചുറ്റുപാടും ക്യാമറക്കണ്ണുകള്‍ രാവും പകലും അവരെ പിന്തുടര്‍ന്ന് അപ്പോള്‍ത്തന്നെ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
ഒടുവില്‍ ഒരു വാക്ക് "Its Amazing""
ഇനി എപ്പോഴാണാവോ മലയാളം ചാനലുകള്‍ ഈ പരുപടികള്‍ തിരഞ്ഞെടുക്കുക. ഏതായാലും കാട് അന്വേഷിച്ച് നമ്മള്‍ മലേഷ്യ വരെ പോവേണ്ടി വരില്ല. ക്ഷുദ്ര ജീവികളെ കണ്ടെത്താനും കഷ്ടപ്പെടേണ്ടി വരില്ല സംഘാടകര്‍ക്ക്. കാരണം കേരളം മുഴുവന്‍ അതാണല്ലോ!!!


സത്യം മാത്രം പറയാന്‍ അവസരം ഒരുക്കുന്ന ഒരു പരുപാടിയും നടന്നുവരുന്നു. സ്വകാര്യ ജീവിതം ജനകോടികളുടെ മുന്‍പില്‍ വിളിച്ചു പറഞ്ഞു മിടുക്കന്മാരും മിടുക്കികളും ആവുന്നു ചിലര്‍. സത്യം പറയുന്നതില്‍ തെറ്റൊന്നും ഇല്ല, സത്യസന്ധമായി ജീവിക്കുന്നതും നല്ലതാണുഅല്ലെങ്കില്‍ വേറൊരു വാക്കില്‍ പറഞ്ഞാല്‍ അതാണ് ശരി. എന്നാല്‍ ജീവിത സത്യങ്ങള്‍ ഒരു ഉളുപ്പുമില്ലാതെ ടിവി കാമറ മുന്‍പില്‍ വിളിച്ചു പറയുന്നത് ശരിയായ നടപടി ആണോ എന്ന് തോന്നിപ്പോകുന്നു, എല്ലാവര്ക്കും അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ ഇത് കുറച്ചു കടന്നു പോയില്ലേ എന്ന് ഒരു തോന്നല്‍.

ഏതായാലും ഈ വക പരുപടികള്‍ ഇനി എന്നാണാവോ മലയാളത്തില്‍ ഉണ്ടാവുക??? അങ്ങനെയായാല്‍ ഒരു പക്ഷെ ആരും തന്നെ പങ്കെടുക്കില്ല എന്നത് വിസ്മരിച്ചുകൂടാ.. കാരണം സ്വകാര്യ ജീവിതത്തില്‍ ആരാ കേമന്‍???? സത്യം മാത്രം വിളിച്ചു പറഞ്ഞാല്‍ പിന്നെ ജീവിക്കാന്‍ പറ്റുമോ???

അത്തരം ഒന്ന് മലയാളക്കരയില്‍ സംഭവിക്കാതിരിക്കട്ടെ!!! അല്ലെങ്കില്‍ തന്നെ മനുഷ്യര്‍ക്ക്‌ റിയാലിറ്റി ഷോസ്‌ കാരണം നടക്കാന്‍ വൈയ്യാതയിരിക്കുന്നു. ( ചിലര്‍ക്കൊക്കെ ഒരു പക്ഷെ സങ്കടകരമായ അവസ്ഥയാവും എന്നറിയാം എന്നാലും പറയാതെ വയ്യ)

എല്ലാത്തിലും വൈരുധ്യം ഇഷ്ടപെടുന്ന മലയാളി ഈ ഉള്ളവനോട് എങ്ങനെ പ്രതികരിക്കുമെന്നറിയില്ല!!!!

എങ്കിലും പറയാതെ തരമില്ലല്ലോ !!!!! കലികാല വൈഭവം!!!!!
"Its Amazing""


5 comments:

 1. Ente ponnu mone....Entha Mashe onnezhuthikkode ennathinu pakaram Onnu poyi Chathukoode ennu chodikkadey...Enthinadey appee nammale ingane inchinjaayi Kollunnathu...valya kashtam thenne..blog kandu pidichavante appan ippo Nallavannom irunnu thummunnundavum..Nee Kaaranam ellavarum avante thanthakku vilikkunnundavumallo....
  fzl...

  ReplyDelete
 2. അതു തന്നെ. കലികാലം!

  ReplyDelete
 3. കലികാലം എന്ന് പറഞ്ഞത് ചുമ്മാതല്ല, പോയി ചത്തുകൂടെ എന്ന് ചോദിക്കുന്നവര്‍ തിരിഞ്ഞു ചിന്തിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു

  ReplyDelete
 4.    ……
       

  ReplyDelete

എന്താ മാഷേ മിണ്ടാത്തേ... ഒന്ന് എഴുതിക്കൂടേ?????